Kerala News

പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്; വി മുരളീധരൻ സ്വയം പരിഹാസ്യനാവുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 27th April 2021
  • 0 Comments

ആവശ്യമായ കൊവിഡ് വാക്സീൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം കേരളത്തിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സീന്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് ആവശ്യമായ വാക്‌സീന്‍ അടിയന്തരമായി ലഭ്യമാക്കണം. വാക്‌സീന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ […]

Kerala News

വാക്സിന്‍ ചലഞ്ച് കൊള്ളാം, പ്രളയഫണ്ട് സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയത് മറക്കരുത്: വി. മുരളീധരന്‍

  • 24th April 2021
  • 0 Comments

സംസ്ഥാനത്തെ വാക്സിന്‍ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാക്സിന് പണം ഈടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ കേരളത്തിലെ ജനങ്ങളോട് വാക്സിന് പണം വാങ്ങുകയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്സിന്‍ ഫണ്ട് എന്ന പേരില്‍ സ്വമനസ്സാലേ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. ഫെയ്‍സ് ബുക്ക് പോസ്റ്റിലാണ് മുരളീധരന്റെ വിമര്‍ശനം. വി. മുരളീധരന്‍ ഫെയ്‍സ്ബുക്ക് കുറിപ്പ് വായിക്കാം: മോദിവിരുദ്ധതയ്ക്ക് ‘വാക്സിനി’ല്ല…! കോവിഡ് […]

Kerala News

കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല ;വി മുരളീധരൻ

  • 18th April 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘കൊവിഡിയറ്റ്’ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാമർശത്തിൽ തെറ്റില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു. താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ജി. സുധാകരന്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ജി. സുധാകരനെതിരെ […]

National News

വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശം ഞെട്ടിക്കുന്നത്;പി ചിദംബരം

  • 17th April 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേന്ദ്ര മന്ത്രി വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശത്തിന് എതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. അസ്വീകാര്യമായ പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലെയെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘ദീദി ഒ ദീദി’ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ബിജെപിയില്‍ എന്തും സാധ്യമെന്നും ചിദംബരം […]

Kerala News

ഇ ഡി ക്കെതിരായ കേസ് റദ്ദാക്കിയത് സ്വാഗതാർഹം ;കൊവിഡിയറ്റ് പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; വി മുരളീധരൻ

  • 16th April 2021
  • 0 Comments

എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇര വാദമുയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കേന്ദ്രസർക്കാർ അന്വേഷണത്തിന്‍റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. നിരന്തരം പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് പിന്നെ എങ്ങനെ ആണെന്നും മന്ത്രി ചോദിച്ചു .

Kerala News

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

  • 15th April 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു. ആറാം തിയത് കൊവിഡ് ബാധിച്ച മകൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ […]

Kerala News

മുഖ്യമന്ത്രിയും കുറ്റക്കാരൻ ; രാജി വെക്കണം ; വി മുരളീധരൻ

  • 13th April 2021
  • 0 Comments

കെ ടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി. “സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉൾപപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസിൽ സത്യ പ്രതിജ്ഞാ ലംഘനം കെടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി […]

Kerala News

ആർ . ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശ; വി. മുരളീധരൻ

  • 17th March 2021
  • 0 Comments

സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരന്‍. ആര്‍.ബാലശങ്കര്‍ ബിജെപിക്കോ ആര്‍എസ്എസിനോ എതിരായിട്ടുള്ള ആളല്ലെന്നും എന്നാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാല്‍ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല.കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി സിപിഎമ്മും കോണ്‍ഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരേയും അവര്‍ ഇതിനായി […]

Kerala News

തുടലഴിച്ചുവിട്ടകേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലുപിടിക്കുന്ന കരങ്ങളേയും കേരളത്തിന് ഭയമില്ല;തോമസ് ഐസക്

  • 4th March 2021
  • 0 Comments

കിഫ്ബിയ്‌ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്.  തുടലഴിച്ചുവിട്ടകേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലുപിടിക്കുന്ന കരങ്ങളേയും കേരളത്തിന് ഭയമില്ലെന്ന് തോമസ് ഐസക്ക് ഫേസ് ബൂക്കിലൂടെ പ്രതികരിച്ചു ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതിൽ ആകെ രോഷാകുലനാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാം. ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങൾക്കു ഭയമില്ല. കിഫ്ബിയെ തകർത്ത് കേരള വികസനം […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം; വി മുരളീധരന്‍

  • 28th February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. അഴിമതി നടത്താനുള്ള ശ്രമമായിരുന്നെന്നും അറിഞ്ഞില്ല എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അദേഹം പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കുറ്റവാളികള്‍ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും എല്ലാം പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആണ് വേണ്ടത്. ജുഡീഷ്യല്‍ അന്വേഷണം കോണ്ട് ജനളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ സാധിക്കൂകയുള്ളുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുപ്പ് […]

error: Protected Content !!