കെ റെയിലിന് ബദല്‍ പദ്ധതി കേന്ദ്രം ആലോചിക്കുന്നു, നേമം ടെര്‍മിനല്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വി.മുരളീധരന്‍
കെ റെയിലിന് ബദല്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബദല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സില്‍വര്‍ ലൈനിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും പാരിസ്ഥിതിക ദോഷം ഉണ്ടാക്കുന്നതുമാണ്. അത് സാമ്പത്തികമായി നിലനില്‍ക്കാത്ത പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് […]









