Kerala News

വിഴിഞ്ഞം പദ്ധതി; യാഥാർഥ്യ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ; പ്രതിപക്ഷ നേതാവ്

  • 14th October 2023
  • 0 Comments

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ […]

Kerala News

കൊള്ളക്കാരെയും കൊള്ളമുതൽ വീതം വെച്ചവരെയും സി.പി.എം സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവ്

  • 4th October 2023
  • 0 Comments

കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സി.പി.ഐ.എം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കബളിപ്പിക്കപ്പെട്ട നിക്ഷേപര്‍ക്കെല്ലാം പണം മടക്കി നല്‍കണം, കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണംമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തില്‍ താഴെ നിക്ഷേപമുള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ തല്‍ക്കാലം നല്‍കുമെന്നുമാണ് […]

kerala politics

പാർട്ടിയിലെ വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സി.പി.എമ്മിന് ;വി.ഡി സതീശൻ

  • 24th September 2023
  • 0 Comments

തിരുവനന്തപുരം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. ഇപ്പോൾ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മും സർക്കാരുമാണ്. വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സി.പി.എമ്മിന്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സി.പി.എം. ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ല്‍ […]

Kerala News

തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ജ്വലിച്ചു നിന്ന പുതുപ്പള്ളിക്കാരൻ; അനുസ്മരിച്ച് വി ഡി സതീശൻ

  • 18th July 2023
  • 0 Comments

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്നും അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്.സാന്ത്വനവും പ്രതീക്ഷയുമായിരുന്നു… […]

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 1031 പേരെ ഉള്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 18 വയസിന് താഴെയുള്ള 1031 ദുരിത ബാധിതരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതി കണ്‍വീനര്‍ പി ഷൈനി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് പൂര്‍ണരൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതിക്ക് വേണ്ടി കണ്‍വീനര്‍ പി ഷൈനി എനിക്ക് നല്‍കിയ നിവേദനമാണ് ഇതോടൊപ്പമുള്ളത്. 2017 ഏപ്രില്‍ മാസം ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കല്‍ […]

Kerala Local News

ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎം: വി.ഡി.സതീശൻ

കണ്ണൂർ: ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്എൻസി ലാവ്‌ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ ഉള്ളതുകൊണ്ട് ബിജെപിയുമായി ‌ധാരണയോടെയാണ് സിപിഎം മുന്നോട്ടുപോകുന്നത്. കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത പിണറായി വിജയൻ, കുഴൽപ്പണ കേസിൽ പ്രതിയാകേണ്ടിയിരുന്ന കെ.സുരേന്ദ്രനെ ഒഴിവാക്കി. സുരേന്ദ്രനെ കാസർകോട്ടുള്ള തിരഞ്ഞെടുപ്പ് കേസിലും അറസ്റ്റ് ചെയ്തില്ല. സുധാകരനെ അറസ്റ്റ് ചെയ്യാൻ നോക്കി, സുരേന്ദ്രനെ രക്ഷപ്പെടുത്താനും നോക്കി. സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക. അതാണ് […]

Kerala

“സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നു, സുധാകരനെ ചങ്കുകൊടുത്തും സംരക്ഷിക്കും”: വിഡി സതീശൻ

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലൻസ് നടപടിക്കു പിന്നാലെ, കേസുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തി എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ പരിശോധിക്കും. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുക. വി.ഡി.സതീശനെതിരെയുള്ള പ്രാഥമിക അന്വേഷണം വിജിലൻസിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് ഇഡി നീക്കം. വിജിലൻസ് […]

Kerala News

സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചത്; കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ല; പ്രതിപക്ഷ നേതാവ്

  • 24th June 2023
  • 0 Comments

മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കെ സുധാകരൻ കെ പി സി സി സ്ഥാനം രാജിവെക്കുമോ എന്ന സംശയം പൂർണമായി തള്ളി പ്രതിപക്സ നേതാവ് വി ഡി സതീശൻ. സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ആര് മൊഴി നല്‍കിയാലും കേസെടുക്കുമോ എന്ന് […]

Kerala

എഐ ക്യാമറ വിവാദം; ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടി: വി ഡി സതീശന്‍

  • 20th June 2023
  • 0 Comments

എഐ ക്യാമറ വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍ അംഗീകാരമെന്ന് വി ഡി സതീശന്‍. ഹൈക്കോടതി ഇടപെടല്‍ സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. വിഷയത്തെ നിയമപരമായി നേരിട്ടത് സര്‍ക്കാര്‍ ഒളിച്ചോടിയതുകൊണ്ടാണ്. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കണമെന്നും അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികള്‍ക്ക് പണം നല്‍കരുതെന്നുമാണ് കോടതി നിര്‍ദേശം. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി […]

Kerala News

എഐ ക്യാമറ വിവാദം; മുഖ്യമന്ത്രി മൗനം വെടിയണം; വിഡി സതീശൻ

എഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാനണെന്നും ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി മൗനം വെടിയണമെന്നും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന അവസാനത്തെ അവസരമാണിതെന്നും വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണമാണ് നടന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ അഴിമതി നടന്നു. കെല്‍ട്രോണ്‍ അറിയാതെ എസ്ആര്‍ഐടി ഹൈദരാബാദ് കമ്പനിയുമായി […]

error: Protected Content !!