ഉയരെ’ – മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും പ്രതിഭാസംഗമവും
മൂന്നാം വർഷത്തിലേക്ക് കടന്ന് മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ‘ഉയരെ’ മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. പ്രീ- സ്കൂൾ, പ്രൈമറി, സെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ വ്യത്യസ്ത മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വൈവിധ്യപൂർണമായ പരിപാടികളോടെയാണ് ‘ഉയരെ’ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയുളള ഒരു അധ്യയന വർഷം നീണ്ടു നിൽക്കുന്ന പ്രത്യേക കോഴ്സാണ് ‘പ്രതിഭാ പോഷണ പരിപാടി’. വിവിധ വിഷയ വിദഗ്ധരെ അണിനിരത്തിയുള്ള പ്രതിവാര ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ഫോറസ്റ്റ് […]