National News

ഉത്തർപ്രദേശിൽ ദളിത് ബാലനോട് ക്രൂരത; വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ചു

  • 19th April 2022
  • 0 Comments

ഉത്തർപ്രദേശിൽ ദളിത് ബാലനോട് ക്രൂരത. റായ്ബറേലിയിൽ ഠാക്കൂർ ജാതിയിൽ പെട്ട യുവാക്കളാണ് ദളിത് വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം പത്തിനാണ് സംഭവം നടന്നത്. കുട്ടി നിലത്ത് ചെവിയിൽ കൈ വെച്ച് ഇരിക്കുന്നതും പ്രതി മോട്ടോർ സൈക്കിളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതികളിൽ ഒരാൾ ഇരയോട് അവരുടെ ജാതിപ്പേരായ ഠാക്കൂർ എന്ന വിളിക്കാൻ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അധിക്ഷേപി ക്കുന്നതും നിർബന്ധിച്ച് മയക്ക് മരുന്ന് […]

National News

രണ്ടാം തവണയും മുഖ്യമന്ത്രിയായി യോഗി; സത്യപ്രതിജ്ഞ ചെയ്തു

  • 25th March 2022
  • 0 Comments

രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. 53 അംഗ മന്ത്രിസഭയില്‍ കേശവ് പ്രസാദ് മൗര്യയും ബ്രിജേഷ് പഥകും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്ക് പകരമായാണ് ബ്രിജേഷ് പഥക് പദത്തിലേക്ക് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ബേബി റാണി മൗര്യയും മന്ത്രിമാരായി ചുമതലയേറ്റു. ഗവര്‍ണറെ കണ്ട് […]

National News

മദ്രസ്സയിൽ പ്രാർത്ഥനക്കൊപ്പം ദേശീയ ഗാനവും; ഉത്തരവിറക്കി ഉത്തർപ്രദേശ് മദ്രസ്സബോർഡ്

  • 25th March 2022
  • 0 Comments

യുപിയിലെ മദ്രസ്സകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന മദ്രസ്സബോര്‍ഡ്. 2017 മുതല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് എല്ലാദിവസവും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാർത്ഥനക്ക് ഒപ്പം ദേശീയഗാനം ആലാപിക്കണമെന്ന് നിര്‍ബന്ധമാക്കുന്നത്. . മദ്രസകളിലെ പരീക്ഷകള്‍, അധ്യാപകരുടെ ഹാജര്‍, മദ്രസ്സകളിലെ അധ്യാപക നിയമനത്തിന് യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കുക തുടങ്ങി വലിയ മാറ്റം വരുത്തുന്ന തീരുമാനങ്ങൾ ബോർഡ് എടുത്തിട്ടുണ്ട് . യുപി മദ്രസ്സ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് […]

National News

ഉത്തർപ്രദേശിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു

  • 23rd March 2022
  • 0 Comments

ഉത്തർ പ്രദേശിലെ ഖുഷി ന​ഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ട്ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിനു മുന്നിലേക്ക് ആരോ എറിഞ്ഞ മിഠായി എടുത്ത് കഴിച്ച കുഞ്ഞുങ്ങൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ നിര്‍ദേശം നൽകി. വേഗത്തിൽ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National News

ഉത്തർപ്രദേശിൽ വീണ്ടും ഗോസംരക്ഷകരുടെ ക്രൂരത ; പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം

  • 22nd March 2022
  • 0 Comments

ഉത്തർപ്രദേശിലെ മഥുരയിൽവീണ്ടും പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം . അറവുമാലിന്യങ്ങൾ കൊണ്ടുപോയ വാഹനത്തിൻ്റെ ഡ്രൈവറെയാണ് ഗോസംരക്ഷകർ വളഞ്ഞിട്ട് തല്ലിചതച്ചത്. വാഹനത്തിൽ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തു.. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മഥുരയിലെ റാൽ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത് . അറവുമാലിന്യങ്ങളുമായി ഹത്രാസിലെ സിക്കന്ദറുവിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ആസിഫും കൂട്ടാളികളും . രാത്രി 8:00 മണിയോടെ റാൽ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ജനക്കൂട്ടം അക്രമിക്കുകയായിരുന്നു. […]

National News

ഒരുക്കങ്ങൾ ആരംഭിച്ചു; യോഗി അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  • 19th March 2022
  • 0 Comments

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യും ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നേരത്തെ […]

National News

ഹോളി ആഘോഷത്തിന്റെ ഭാഗമായി മനുഷ്യ കുരുതി; ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ അറസ്റ്റിൽ

  • 16th March 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ നോയിഡയിൽ ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്.പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായതില്‍ ഒരാള്‍. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. . ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാര്‍സി ഗ്രാമവാസിയായ പെണ്‍കുട്ടിയെ […]

National News

കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു

  • 12th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ കോൺഗ്രസിന് കിട്ടിയത് വെറും 2.4 ശതമാനം വോട്ട് മാത്രമാണ്. മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ 399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. വെറും 33 […]

National News

ഭരണവിരുദ്ധവികാരമുണ്ടാകുമെന്ന് കരുതി; യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിൽ ബി ജെ പി മുന്നിൽ

  • 10th March 2022
  • 0 Comments

യുപിയിൽ ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്. അതേസമയം, കർഷക സമരം ഏറെ സ്വാധീനിച്ച പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നിട്ടുനിൽക്കുകയാണ്. 48 സീറ്റുകളിൽ ആം […]

National News

ഉത്തർപ്രദേശ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ഉച്ചവരെ 25 ശതമാനം പോളിംഗ്

  • 27th February 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. രാവിലെ മുതൽ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണ് 12 മണിയോടെ തന്നെ അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമനുസരിച്ച് കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ല […]

error: Protected Content !!