Kerala News

ഉത്രാ വധക്കേസിൽ : പാമ്പിനെ സൂരജിന് നൽകിയ രണ്ടാം പ്രതിയെ മാപ്പ് സാക്ഷിയാക്കി

  • 29th July 2020
  • 0 Comments

ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. ഉത്രയെ കൊപ്പെടുത്തനായി ഉപയോഗിച്ച പാമ്പിനെ ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന് നൽകിയത് പാമ്പുപിടുത്തക്കാരൻ ഇയാളായിരുന്നു. നേരത്തെ സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചരുന്നു തുടർന്നാണ് നടപടി. ആദ്യം അണലിയേയും പിന്നീട് മൂർഖൻ പാമ്പിനെയും ഇയാൾ സുരജിനായി നൽകി. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. അതേ സമയം പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും […]

Kerala

ഉത്ര കൊലപാതക കേസില്‍ ഭർത്താവിന്റെ പരസ്യ കുറ്റസമ്മതം

  • 14th July 2020
  • 0 Comments

കോട്ടയം: ഉത്ര കൊലപാതക കേസില്‍ ഭർത്താവ് സൂരജിന്റെ പരസ്യ കുറ്റസമ്മതം. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജ്. വീട്ടില്‍ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുൻപിലാണ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് പ്രത്യേക ലക്ഷയമുണ്ടായിരുന്നില്ല എന്നും. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും പ്രതി മാധ്യമങ്ങൾക്കു മുൻപിൽ കൂട്ടി ചേർത്തു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സൂരജ് പറഞ്ഞു. അതേസമയം സുരജ് കുറ്റസമ്മതം നടത്തിയത് കുടുംബത്തിലുള്ള മറ്റുള്ളവരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരിയും അമ്മയും പ്രതിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സൂരജ് […]

Kerala

ഉത്തരകൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറക്കോട്ടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു കൊടുത്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

Kerala

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിർദേശിച്ചതായി റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചന. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് മൊഴി നൽകിയതായാണ് വിവരം. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു നൽകിയത് നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ […]

Kerala

കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക ഉറക്കഗുളിക നല്‍കി; സൂരജിന്റെ മൊഴി

കൊട്ടാരക്കര; പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ്. ക്രൈംബ്രാഞ്ച് സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി. മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ വിട്ടു ഉത്രയെ കടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉത്ര […]

error: Protected Content !!