GLOBAL International

യുഎസിലെ സ്‌കൂളില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

  • 17th December 2024
  • 0 Comments

വാഷിങ്ടണ്‍: യുഎസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. ഒരു ടീച്ചറും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 17-കാരിയായ വിദ്യാര്‍ഥിനിയാണ് വെടിയുതിര്‍ത്തത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അക്രമം നടത്തിയ വിദ്യാര്‍ഥിയെയും സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാഡിസണ്‍ പൊലീസ് ചീഫ് […]

GLOBAL International

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം; സുനാമി ജാഗ്രതാ നിര്‍ദേശം

  • 6th December 2024
  • 0 Comments

വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം. തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം നീണ്ടുനിന്നതായും തുടര്‍ന്ന് ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്.

global GLOBAL International Trending

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമായുള്ള പോരാട്ടം തുടരും; കമല ഹാരിസ്

  • 7th November 2024
  • 0 Comments

വാഷിങ്ടണ്‍: സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ കമല ഇന്ന് തന്റെ ഹൃദയവും മനസും നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു. ‘നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം […]

GLOBAL International Trending

ഡോണള്‍ഡ് ട്രംപിന്റെ തേരോട്ടം; തൊട്ടുപിന്നാലെ കമല; സ്വിങ് സ്‌റ്റേറ്റുകളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; വോട്ടെണ്ണല്‍ തുടരുന്നു

  • 6th November 2024
  • 0 Comments

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ആദ്യഫലം ട്രംപിനൊപ്പം. സ്വിങ്‌സ്റ്റേറ്റായ നോര്‍ത്ത് കരൊളൈനയില്‍ ട്രംപ് ജയിച്ചു. 16 ഇലക്ടറല്‍ വോട്ടുകളും ട്രംപ് ഇവിടെ നിന്നും നേടി. നിര്‍ണായക സംസ്ഥാനമായ പെനിസില്‍ വേനിയയിലും ട്രംപ് മുന്നേറുകയാണ്. നിലവില്‍ 211 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് മുന്നിലാണ്. 153 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസിന് നേടാനായത്. 270 ഇലക്ടറല്‍ വോട്ടുകളോ അതിലേറെയോ നേടിയാലാണ് വിജയിക്കാനാവുക. വോട്ടെണ്ണലിന്റെ ആദ്യഫലം വന്നത് മുതല്‍ ട്രംപാണ് മുന്നേറുന്നത്. […]

GLOBAL International

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപ് മുന്നില്‍

  • 6th November 2024
  • 0 Comments

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍. ഫ്‌ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. നാലിടത്താണ് കമല ഹാരിസിന് ലീഡ്. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കെന്റകിയിലും ഇന്‍ഡ്യാനയിലും ട്രംപിനാണ് മുന്‍തൂക്കം. വെര്‍മാന്റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണല്‍ തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം […]

GLOBAL International Trending

അമേരിക്കയില്‍ ഇന്ന് ജനവിധി; ഡൊണാള്‍ഡ് ട്രംപും കമലാ ഹാരിസും ഇഞ്ചോടിഞ്ച്

  • 5th November 2024
  • 0 Comments

വാഷിങ്ടണ്‍: 47ാമത്തെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും പോരാട്ടത്തില്‍ വിധിയെഴുതാന്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെ ഇരുവരും വോട്ടര്‍ഭ്യര്‍ഥിച്ചു. ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, […]

GLOBAL International

അമേരിക്ക ആര്‍ക്കൊപ്പം? ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും വോട്ടുതേടി താരങ്ങള്‍

  • 2nd November 2024
  • 0 Comments

അമേരിക്കയില്‍ അറുപതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി നേതാവുമായ കമല ഹാരിസും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവുമായ ഡോണള്‍ഡ് ട്രംപും തമ്മിലാണ് പ്രധാന മത്സരം. വാക്‌പോരുകള്‍ അരങ്ങ് തകര്‍ക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ലാസ്റ്റ് ലാപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടു ചോദിച്ച് താരങ്ങളും. വാഗ്ദാനപ്പെരുമഴ നല്‍കിപ്പായുന്ന ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും വേണ്ടി വോട്ട് ചോദിക്കുന്നവരില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് മുതല്‍ ഇലോണ്‍ മസ്‌ക് വരെയുണ്ട്. വൈറ്റ് ഹൗസിന്റെ അടുത്ത […]

GLOBAL International Trending

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്;സുനിതാ വില്യംസും, ബുച്ച് വില്‍മോറുവേട്ട് രേഖപ്പെടുത്താനൊരുങ്ങി

  • 14th September 2024
  • 0 Comments

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വില്‍മോറുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങുന്നത്. ബാലറ്റിനായി അപേക്ഷ നല്‍കിയെന്ന് ഇരുവരും വ്യക്തമാക്കി. നവംബര്‍ 5നാണ് യുഎസില്‍ തെരഞ്ഞെടുപ്പ്. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു. ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് ബോര്‍ഡിനാണ് അയച്ചത്. ഇലക്ട്രോണിക് സിഗ്‌നലുകളായി, തെരഞ്ഞെടുപ്പ് ബാലറ്റ് […]

GLOBAL International

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

  • 26th August 2024
  • 0 Comments

ടസ്‌കലൂസ: ടസ്‌കലൂസയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന് വരികയാണ്. 38 വര്‍ഷത്തെ അനുഭവപരിചയമുള്ള പ്രശസ്ത ഫിസിഷ്യനായിരുന്നു അദ്ദേഹം. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്ക് എന്ന മെഡിക്കല്‍ ഓഫിസര്‍മാരുടെ സംഘത്തിന്റെ സഹസ്ഥാപകനാണ്. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്ക് ടീം ഫെയ്സ്ബുക്കില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്.

GLOBAL International

ഒളികാമറ വച്ച് നൂറുകണക്കിന് കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

  • 22nd August 2024
  • 0 Comments

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും നഗ്‌നദൃശ്യങ്ങള്‍ ഒളികാമറ വച്ച് പകര്‍ത്തിയ ഇന്ത്യക്കാരനായ ഡോക്ടര്‍ അറസ്റ്റില്‍. മിഷിഗണിലെ ഓക്ലാന്‍ഡ് കൗണ്ടിയിലെ റോച്ചെസ്റ്റര്‍ ഹില്‍സില്‍ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വീഡിയോകള്‍ പകര്‍ത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തന്റെ വീട്ടിലുമാണ് ഡോക്ടര്‍ ഒളികാമറകള്‍ സ്ഥാപിച്ചത്. പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തറിയുന്നത്.

error: Protected Content !!