Kerala News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 11th July 2022
  • 0 Comments

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഒഡിഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയാണ്.കോളേജുകള്‍ക്ക് അവധി ബാധകമല്ല. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് […]

National News

ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 18815 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 38 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 19,000ലേക്ക് അടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 18815 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,343 ആയി. രാജ്യത്ത് 1,22,335 സജീവ കേസുകളുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ […]

National News

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു, രാജ്യത്ത് 16,135 പേര്‍ക്ക് കോവിഡ്, കേരളത്തില്‍ കൊവിഡ് മരണം 70000 കടന്നു

ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 24 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 13,958 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,13,864 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30 ആണ് […]

Kerala News

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

  • 29th June 2022
  • 0 Comments

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മഴയ്ക്ക് പുറമേ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]

Kerala News

ഇന്ത്യയില്‍ ഇന്ന് 11,739 പേര്‍ക്ക് കൊവിഡ് രോഗബാധ; ടി പി ആര്‍ 2.59

  • 26th June 2022
  • 0 Comments

ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 19648പേരെയാണ് പരിശോധിച്ചത്. ടി പി ആര്‍ നിരക്ക് 17.19 ആണ്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം 3000ന് മുകളിലാണ്. 6 മരണം കൂടി കൊവിഡ് മരണമാണെന്ന് […]

Kerala News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

  • 24th June 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട […]

National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 13, 313 പേര്‍ രോഗബാധിതര്‍, 38 മരണം

  • 23rd June 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര്‍ രോഗമുക്തി നേടി. 38 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍ രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി. കോവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം […]

International News

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു, മരണം 920 ആയി, 600 പേര്‍ക്ക് പരിക്ക്

  • 22nd June 2022
  • 0 Comments

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇപ്പോള്‍ മരണം 920 ആയി. 600 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന്‍ മന്ത്രി പറഞ്ഞു. താലിബാന്‍ സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു. തുടര്‍ചലനങ്ങളില്‍ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

National News

രാജ്യത്ത് 24 മണിക്കൂറിനിടെ13,216 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനം

  • 18th June 2022
  • 0 Comments

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,216 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 68,108 ആയി ഉയര്‍ന്നു. ഇന്നലെ 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ആക്ടീവ് കേസുകളില്‍ 5045 പേരുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ […]

National News

കോവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പൊസറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍

  • 13th June 2022
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. 4,592 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി. രോഗമുക്തി നേടിയത് 4,26,57,335 പേരാണ്. 24 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാല്‍ ആശുപത്രിയില്‍ […]

error: Protected Content !!