നാഷണല്‍ ഹൈവെയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു
കുന്ദമംഗലം; നാഷണല്‍ ഹൈവേ 766ല്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ നിരന്തര സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് നാഷണല്‍ ഹൈവേ കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ .വിനയരാജിനെയും ,അസിസ്റ്റന്റ് എഞ്ചിനീയര്‍ പി .മുഹമ്മദ് അലി എന്നിവരുടെ ഓഫീസ് കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. തുടര്‍ന്ന് NH 766 ലെ ഗര്‍ത്തങ്ങള്‍ രണ്ട് ദിവസത്തിന്റെ ഉള്ളില്‍ നന്നാക്കുമെന്നും ,കാരന്തുര്‍ മെഡിക്കല്‍ കോളേജ് […]
