ഒരാഴ്ചത്തെ ഇടക്കാല ജാമ്യം; ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് പുറത്തിറങ്ങി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ഖാലിദിന് കോടതി അനുവദിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഖാലിദ് കോടതിയിൽ നിന്നും പുറത്തിറങ്ങിയത്. ഡിസംബർ 23 മുതൽ 30 വരെ ഡൽഹിയിലെ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 20 മുതൽ ജനുവരി 3 വരെ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ഖാലിദ് അപേക്ഷ […]