ഇവിടെ മരിക്കുന്ന എല്ലാവരുടേയും ജീവഹാനിക്ക് ഉത്തരവാദി നിങ്ങളാണ്; നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൊളോഡിമിര്‍ സെലന്‍സ്‌കി
റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടർന്ന് നാറ്റോക്കെതിരെ രൂക്ഷ വിമർശനവുമായി സെലന്‍സ്‌കി. യുക്രെയ്‌നിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്നും റഷ്യന്‍ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവില്‍ വെച്ച്, രാത്രി സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ‘ഈ ദിവസം മുതല്‍ ഇവിടെ മരിക്കുന്ന എല്ലാവരുടേയും […]









