യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കോഴിക്കോട്; പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരെ അറസ്റ്റ് ചെയ്ത കേസില്‍ ഇന്ന് വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയുമെന്ന് അറിയിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം, ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇവര്‍ സിപിഐ മാവോയിസ്റ്റ് […]