യു എ ഖാദറിന് ചികിത്സാസഹായധനം കൈമാറി
സാഹിത്യകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് തുക എ പ്രദീപ് കുമാര്‍ എംഎല്‍എ കൈമാറി. യു എ ഖാദറിന്റെ വസതിയില്‍ എത്തിയാണ് എംഎല്‍എ തുക കൈമാറിയത്. അദ്ദേഹത്തിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും നേരത്തെ പൊക്കുന്നത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 10 ലക്ഷം രൂപയാണ് ചികിത്സാ ചെലവിലേക്ക് അനുവദിച്ചത് നല്‍കിയത്. സാഹിത്യ ലോകത്ത് ഏറ്റവും മൂല്യമുള്ള വ്യക്തികളില്‍ ഒരാളാണ് യു.എ ഖാദര്‍ എന്ന് എംഎല്‍എ […]