International News

ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാർ…മസ്‌കിന് മനംമാറ്റം

  • 5th October 2022
  • 0 Comments

ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്.വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത മസ്‌ക് തന്നെ ഇപ്പോള്‍ നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇലോൺ മസ്ക് ട്വിറ്റർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്കിന്‍റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് […]

National News

കൂടുതൽ നടപടികൾ ഇന്ന്;ഉത്തരവിറക്കി കേരളം,പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു,ഓഫീസുകള്‍ പൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

  • 29th September 2022
  • 0 Comments

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങും.. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്., ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതോടെ നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും. നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം […]

International News

ട്വിറ്റർ വാങ്ങാനില്ല, പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്ക്;നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്. വില്‍പന കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു.വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.ഈ വർഷം ഏപ്രിലിൽ ആയിരുന്നു ട്വിറ്റർ […]

National News

കാളീദേവിയെ കുറിച്ചുള്ള പരാമര്‍ശം തള്ളി പാര്‍ട്ടി; ടി.എം.സിയുടെ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് മഹുവ

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്ത് മെഹുവ മൊയിത്ര എംപി. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു. ഇതിന് പിന്നലെയാണ് എംപിയുടെ നടപടി. നിലവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മാത്രമാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇവര്‍ ട്വിറ്ററില്‍ പിന്തുടരുന്നത്. കാളിദേവിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ, ഇത് തള്ളിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇന്‍ഡ്യാ ടുഡേ നടത്തിയ കോണ്‍ക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് വിശദീകരിച്ചത്. […]

Entertainment News

അമ്പലത്തില്‍ ചെരിപ്പിട്ട് കയറി,ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ട്വിറ്റര്‍ പ്രചരണം,ബോയ്‌കോട്ട് ബ്രഹ്‌മാസ്ത്രയെന്ന് സംഘപരിവാർ

  • 16th June 2022
  • 0 Comments

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ബ്രഹ്‌മാസ്ത്രയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമത്തില്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന ക്യാംപെയിനും നടക്കുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രം അമ്പലത്തിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തില്‍ കഥാപാത്രം ചെരുപ്പ് ധരിച്ചാണ് അമ്പലത്തില്‍ കയറിയത് എന്ന ആരോപണത്തെ തുടര്‍ന്ന് ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.ബോളിവുഡ് ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കില്ല. അതിനാല്‍ എല്ലാ […]

Entertainment News

ഞാന്‍ കന്നഡയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകുമോ? അജയ് ദേവ്ഗണിന്റെ ട്വീറ്റിന് മറുപടിയുമായി കിച്ച സുദീപ് പിന്തുണച്ച് സിദ്ധരാമയ്യയും കുമാരസ്വാമിയും

  • 28th April 2022
  • 0 Comments

ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ താരം കിച്ച സുദീപും ഹിന്ദി നടൻ അജയ് ദേവ്ഗണും തമ്മില്‍ ട്വിറ്ററിൽ വാക്‌പോര്.ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്.ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിൽ കിച്ച സുദീപ് പറഞ്ഞത്. എന്നാലിതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് പറഞ്ഞ അജയ് […]

News Technology

ഇനി മസ്കിന്റെ ട്വിറ്റർ;കരാര്‍ 4400 കോടി ഡോളറിന്

  • 26th April 2022
  • 0 Comments

ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്. 4,400 കോടി ഡോളറിനാണ് ശതകോടീശ്വര വ്യവസായിയായ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തിരിക്കുന്നത്,ഇതോടെ 16 വര്‍ഷം പ്രായമുള്ള ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി.അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ […]

National News

ജഹാംഗീര്‍പൂരിയിലെ ഇടിച്ചുനിരത്തല്‍;ട്വിറ്ററില്‍ ട്രന്റിംഗായി #Bulldozer, #StopBulldozingMuslimHousse ഹാഷ് ടാഗുകള്‍,ബുൾഡോസർ നേരിട്ടിറങ്ങി തടഞ്ഞ് ബൃന്ദ കാരാട്ട്

  • 20th April 2022
  • 0 Comments

ദല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന നടപടിയില്‍ ട്വിറ്ററി വ്യാപക പ്രതിഷേധം.#Bulldozer ട്വിറ്ററില്‍ ഇന്ത്യയില്‍ ട്രന്റിംഗില്‍ ഒന്നാമതുള്ളത്. #StopBulldozingMuslimHousse ഹാഷ് ടാഗും ട്രന്റിംഗിലുണ്ട്.അതേസമയം, കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ ഉത്തരവ് കയ്യില്‍ കിട്ടുന്നതുവരെ പൊളിക്കല്‍ നടപടി തിടരുമെന്നാണ് ദല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ അറിയിക്കുന്നത്. #StopBulldozingMuslimHomes #stopbulldozingmuslimhouse Bulldozers are causing much destructions to humans than Military […]

International News

ട്വിറ്റർ വിലക്ക് വാങ്ങാൻ ഇലോൺ മാസ്ക്ക് ; എതിർപ്പുമായി സൗദി രാജകുമാരൻ

  • 15th April 2022
  • 0 Comments

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മാസ്കിന്റെ നീക്കത്തെ എതിർത്ത് സൗദി രാജകുമാരൻ അലാവുദ്ധീൻ ബിൻ തലാൽ. ദീർഘ കലാമായുള്ള ട്വിറ്ററിന്റെ വലിയൊരു ശതമാനം ഓഹരി ഉടമയെന്ന നിലയിൽ മാസ്കിന്റെ ഓഫർ നിരസിക്കുന്നുവെന്ന് രാജകുമാരൻ ട്വീറ്റ് ചെയ്തു. എന്നാൽ തലാലിന്റെ ട്വീറ്റ് ഇഷ്ടപെടാതിരുന്ന മാസ്ക് സൗദി രാജകുമാരനോട് രണ്ട് ചോദ്യങ്ങളുമായി രംഗത്തെത്തി. ‘രസകരം തന്നെ, രണ്ട് ചോദ്യങ്ങൾ മാത്രം ചോദിക്കട്ടെ, നേരിട്ടും അല്ലാതെയും എത്ര ട്വിറ്റർ ഓഹരി സൗദിക്ക് സ്വന്തമാണ്. പത്രപ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് രാജ്യത്തിന്റെ വീക്ഷണങ്ങൾ […]

News ukrain russia war

സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും,റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്,

  • 5th March 2022
  • 0 Comments

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിന് ഇടയിൽ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് ചാനലുകൾബി.ബി.സിയും സി.എന്‍.എന്നും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ന്യൂസും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.സൈനിക നടപടിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇത് നടപ്പാക്കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു.ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ളിക്സ് […]

error: Protected Content !!