Kerala News

ഒരു മുന്നണിക്കും പിന്തുണ നൽകില്ല;തൃക്കാക്കരയില്‍ നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം

തൃക്കാക്കരയില്‍ നിലപാട് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി. ഒരു മുന്നണിക്കും പുന്തുണയില്ലെന്ന് ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം അറിയിച്ചു.ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം. ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറി. അണികൾ രാഷ്ട്രീയ പ്രബുദ്ധതയോടെ […]

News Sports

യുവരാജ് സിംഗ് ഡെര്‍ബനില്‍ തകര്‍ത്താടിയ ഓര്‍മകള്‍ക്ക് ഇന്ന് 14 വയസ്സ്

  • 19th September 2021
  • 0 Comments

2019 സെപ്റ്റംബര്‍ 19.ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ദിവസം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് ഡെര്‍ബനില്‍ തകര്‍ത്താടിയ ദിവസം.ആ ഓര്‍മകള്‍ക്കിന്ന് 14 വയസ്സ് തികയുകയാണ്. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് നടന്ന പ്രഥമ ട്വൻ്റി-20 ലോകകപ്പിലാണ് ലോകക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയ മത്സരം നടന്നത്. ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ആറ് പന്തുകളും സിക്സര്‍ പറത്തി യുവരാജ് നടത്തിയ അവിസ്മരണീയ പ്രകടനം ലോകക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടു. പ്രഥമ […]

Kerala News

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം; വിചിത്ര ആവശ്യം നിരസിച്ച് ഹൈക്കോടതി

  • 29th July 2021
  • 0 Comments

മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് തുടങ്ങിയട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡണ്ടുമാർ തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. എന്നാൽ ഈ വിചിത്ര ആവശ്യം നിരസിച്ച് ഹൈക്കോടതി . പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മെമ്പര്‍ന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, യോഗം ചേരാന്‍ […]

News Sports

രണ്ടാം ട്വന്‍റി 20; ഇന്ത്യക്ക് തകർപ്പൻ ജയം

  • 15th March 2021
  • 0 Comments

രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ ഏഴ്​ വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലണ്ട്​ ഉയർത്തിയ​ 165 റൺസിന്‍റെ വിജയലക്ഷ്യം 13 പന്ത്​ ബാക്കിയിരിക്കെയണ്​ ഇന്ത്യ മറികടന്നത്​. യുവതാരങ്ങളിലേക്ക്​ ആവേശം നിറച്ച്​ അർധ സെഞ്ച്വറി കുറിച്ച ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ഇന്ത്യൻ വിജയത്തിന്​ ചുക്കാൻ പിടിച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ്​ രാഹുലിനെ പൂജ്യത്തിന്​ നഷ്​ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ്​ കാഴ്ചവെച്ചത്​. […]

Kerala News

ബുദ്ധിയില്ലാത്തപ്പോൾ എസ് എഫ് ഐ; സാമാന്യ ബുദ്ധി വന്നപ്പോൾ ട്വന്റി ട്വന്റി; ഇനിയും മാറിയേക്കാം; പി ജയരാജന് മറുപടിയുമായി ശ്രീനിവാസൻ

  • 11th March 2021
  • 0 Comments

ഒരു കാലത്ത് എ.ബി.വി.പിക്കാരനായിരുന്നു നടന്‍ ശ്രീനിവാസന്‍ എന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീനിവാസന്‍. അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണെന്ന് പറയാമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു. ശ്രീനിവാസൻ പറഞ്ഞത് അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്‌ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ കെഎസ്‌യുക്കാരനായി. അല്‍പം കൂടി ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി […]

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 ഇന്ന്; സഞ്ജു കളിച്ചേക്കാന്‍ സാധ്യത

  • 4th December 2020
  • 0 Comments

2-1 എന്ന നിലയില്‍ ഏകദിന പരമ്പര നഷ്ടമായെങ്കിലും വരുന്ന ടി20 പരമ്പര നേടി തിരിച്ചടിക്കാന്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നു. ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച അവസാന ഏകദിന മത്സരം കളിച്ച കാന്‍ബറയില്‍ ഉച്ചയ്ക്ക് 1.40നാണ് മത്സരം തുടങ്ങുന്നത്. ടി20 പരമ്പരയിലും മൂന്നു മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യയുടെ ടി20 ടീം ഏകദിന ടീമിനെ അപേക്ഷിച്ച് കരുത്തരാണ് . ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഓരോ സ്ഥാനത്തേക്കും ഇടംകണ്ടെത്താന്‍ മത്സരിക്കുന്ന ഒന്നിലധികം താരങ്ങള്‍ ടീമിലുണ്ട്. […]

error: Protected Content !!