Kerala

ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്ന് സ്വപ്നയുടെ മൊഴി

തിരുവനന്തപുരം: ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയതും അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമാണെന്നുംസ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി നൽകി കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി മൊഴിയിൽ പറയുന്നു. […]

News

സഭ ടി.വിക്ക് തുടക്കമായി ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയുടെ ടെലിവിഷൻ ചാനലായ സഭ ടി.വിക്ക് തുടക്കമായി. ലോക്‌സഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ജനങ്ങളും സർക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടി.വിക്ക് മാറാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് ടെലിവിഷൻ രംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് സഭാനടപടികൾ ജനങ്ങളിലെത്തിക്കാനുള്ള സഭ ടി.വിയെന്ന നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ എല്ലാ നടപടികളും എല്ലാ സമയവും ജനങ്ങൾ വീക്ഷിക്കുന്നത് സഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി […]

News

രാഹുൽഗാന്ധിയുടെ സംഭാവനയായി ഓൺലൈൻ പഠനത്തിന് 175 ടി വികൾ

വയനാട് : ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വയനാടിന് 175 ടി വികൾ സംഭാവന ചെയ്ത് എം പി രാഹുൽ ഗാന്ധി. ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഓണ്‍ലൈന്‍ പഠനത്തിനായി രാഹുൽ ഗാന്ധി നൽകുകയായിരുന്നു. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ തെര്‍മല്‍ സ്‌കാനറുകളും, പിപിഇ കിറ്റും, ഭക്ഷ്യവസ്തുക്കളും ഇദ്ദേഹം നേരത്തെ ജില്ലാ ഭരണ കൂടത്തിന്റെ അഭ്യർത്ഥന പ്രകാരം എത്തിച്ചിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്ടി.വി സ്ഥാപിക്കുക. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ […]

Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ. കെ എസ് ടി എ ജില്ലാ ട്രഷറും കുന്ദമംഗലം എ യു പി സ്‌കൂളിലെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ ടിവി സംഭാവന ചെയ്തു. കാരന്തൂര്‍ കല്ലറ കോളനിയിലേക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷിന് ഏറ്റുവാങ്ങി. വിജ്ഞാനവാടിയിലേക്കായി വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ടിവി ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള പ്രവാസി സംഘം […]

error: Protected Content !!