നാഷണൽ ട്രസ്റ്റ് ഹെൽപ്പ് ഡെസ്ക് തുറന്നു
കോഴിക്കോട് : നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവർക്കായുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി നാഷണൽ ട്രസ്റ്റും ജില്ലാ സാമൂഹ്യ നീതിവകുപ്പും ചേർന്നു ആരംഭിച്ച ഹെൽപ് ഡെസ്ക് ഓഫീസ് തുറന്നു.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സാമൂഹ്യനീതി വകുപ്പിനോട് ചേർന്നുള്ള ഹെല്പ് ഡെസ്ക് ഓഫീസ് ജില്ലാ കലക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. നാഷണൽ ട്രസ്റ്റിന് കീഴിൽ ലഭിക്കേണ്ട ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കേറ്റ്, നിരാമയ ഇൻഷുറൻസ് ,തുടങ്ങിയ എല്ലാ […]

