ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മെയ്ന്‍ സ്റ്റേറ്റ്
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പില്‍ മെയ്ന്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 2021ല്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏര്‍പ്പെട്ടവരെ പൊതുഓഫീസുകള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി വിലക്കിയിരുന്നു. […]