Kerala News

ഗുരുതര വീഴ്ച;തിരു.മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂര്‍ രോഗി മരിച്ചു

  • 20th June 2022
  • 0 Comments

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു.എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷമാണ്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം.ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ […]

Kerala News

മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം;തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥ

  • 17th March 2022
  • 0 Comments

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥ.മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം.തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വവെച്ചാണ് മൃതദേഹം മാറിയത്.ദേശീയപാതയിൽ കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ ബാബു 12 ന് മരിച്ചു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.കഴിഞ്ഞ […]

Kerala News

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിലും കൊവിഡ് പ്രതിസന്ധി

  • 18th January 2022
  • 0 Comments

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത് .കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ഡോക്ടർമാർ, 4 മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞു. രോ​ഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും ഓക്സിജൻ , വെന്റിലേറ്റർ ആവശ്യവും കൂടിയാൽ […]

Kerala News

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്; ഏഴ് പേർക്ക് ജീവൻ നൽകി വിനോദ് യാത്രയായി

  • 5th January 2022
  • 0 Comments

ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്.ഏഴ്പേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ പകർന്നാണ് വിനോദ് യാത്രയായത് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടക്ക് വെച്ചാണ് തന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിച്ച് വിനോദിന് അപകടം സംഭവിക്കുന്നത്. . തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. […]

Kerala News

രോഗിയുടെ കൂട്ടിരിപ്പുക്കാരനെ മർദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

  • 20th November 2021
  • 0 Comments

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി.സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാർഡിൽ ശ്വാസം മുട്ടലിന് ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിൻകീഴ് കിഴുവിലം സ്വദേശി അരുൺ ദേവിന്( 28) ക്രൂരമർദ്ദനമേറ്റത്.അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് […]

Kerala News

കാലങ്ങളായി ഇങ്ങനെ തന്നെ; വേണ്ടത് പ്രവൃത്തി നാടകമല്ല; മന്ത്രിയുടെ സന്ദർശനത്തെ വിമർശിച്ച് ഡോക്ടർമാർ

  • 1st November 2021
  • 0 Comments

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽ സന്ദ‌ർശനത്തിനും നടപടികൾക്കും പിന്നാലെ വിമർശനവുമായി ഡോക്ടർമാർ രംഗത്തെത്തി . മെഡ‍ിക്കൽ കോളേജിലെ സാഹചര്യം ഇന്നും ഇനാലെയുമായി ഇങ്ങനെ ആയതല്ലെന്നും കാലങ്ങളായി ഇങ്ങനെ തന്നെയാണെന്നും, ഇതിന് പരിഹാരമാവശ്യപ്പെട്ട് പലപ്പോഴായി മന്ത്രിയെ തന്നെ സമീപിച്ചിട്ടുണ്ടെന്നും പി‍ജി ഡോക്ടർമാരുടെ സംഘടനപറഞ്ഞു. . അതിനിടെ മന്ത്രി വലിച്ചു കീറിയ പോസ്റ്റർ തയ്യാറാക്കിയ ഡോക്ടറും വീണാ ജോർജ്ജിനെ വിമർശിച്ച് രംഗത്തെത്തി. വ്യാഴാഴ്ച രാത്രിയായിരുന്നു ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചതും വീഴ്ചകൾ ചൂണ്ടിക്കാട്ടിയതും. […]

Kerala News

കോവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പുതിയ ഐ സി യുകൾ കൂടി സജ്ജമാക്കി

  • 19th September 2021
  • 0 Comments

കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം ഒരുങ്ങുന്നു. അതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ . അത്യാധുനിക 100 കിടക്കകളോട് കൂടിയ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായി കൂടുതൽ കുട്ടികളെത്തിയാൽ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 5.5 കോടി രൂപ […]

News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്ക് കൂട്ടിരുന്ന യുവാവിഡ് കോവിഡ്

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിരിപ്പുകാരെ നിര്‍ത്തിയതില്‍ ഒരു കൂട്ടിരിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട. വിദേശത്തു നിന്നെത്തിയ പിതാവിന് കൂട്ടിരിപ്പുകാരനായി വാര്‍ഡിലേക്കു കടത്തി വിട്ട യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി രേഖകളുണ്ടെങ്കിലും ഔദ്യോഗിക കണക്കില്‍ പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തി. അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും അഡ്മിറ്റ് ചെയ്തതായും രേഖകളുണ്ട്. പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ നിന്നിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. […]

error: Protected Content !!