Kerala News

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിൽ സംഘർഷം;മേയര്‍ക്ക് നേരെ കരിങ്കൊടിയും ബാനറും

  • 19th November 2022
  • 0 Comments

തിരുവനന്തപുരം കോർപറേഷനിൽ കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡയസില്‍ എത്തിയതിന് തൊട്ടുപിന്നാലെ കരിങ്കൊടിയും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ യുഡിഎഫ് അംഗങ്ങളും ഇടതുപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.’അഴിമതി മേയർ ഗോ ബാക്ക്’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധം.

Trending

ഒറിജിനല്‍ കത്ത് കണ്ടെത്താനായില്ല,ലഭിച്ചത് സ്ക്രീന്‍ഷോട്ട് ക്രൈംബ്രാഞ്ച് കേസെടുക്കും

  • 13th November 2022
  • 0 Comments

തിരുവനന്തപുരം മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ ഒറിജിനൽ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ ക്രൈംബ്രാഞ്ച്.ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മേയറുടെ പേരിൽ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആർ. അനിൽ എഴുതി എന്ന് അവകാശപ്പെട്ട കത്ത്,എന്നിങ്ങനെ രണ്ട് കത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരസഭയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയത്.അതേസമയം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുക്കാൻ ഇനി […]

Kerala

കത്ത് വിവാദം:വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി

  • 11th November 2022
  • 0 Comments

തിരുവന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്റെയും കത്തുകള്‍ പരിശോധിക്കാന്‍ വിജലന്‍സ് മേധാവിക്ക് നിര്‍ദേശം.നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു.വിജലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി. കെ ഇ […]

Kerala News

കത്ത് വിവാദം;തിരുവനന്തപുരം കോർപ്പറേഷന് അകത്തും പുറത്തും പ്രതിഷേധം,ഓഫീസിനുള്ളിൽ ബിജെപി-സിപിഎം സംഘർഷം,

  • 7th November 2022
  • 0 Comments

കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം.ഇതിനിടെ സിപിഎം കൗണ്‍സിലറും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ എസ് സലീമിനെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാ​ഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് ഇന്ന് രാവിലെ മുതൽ കോർപ്പറേഷനിൽ നടക്കുന്നത്. അതിനിടെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ അസഭ്യവര്‍ഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളിയും കയ്യേറ്റവും നടത്തി. […]

Kerala News

കത്തിപ്പടർന്ന് കത്ത് വിവാദം;ആനാവൂരിന് നഗരസഭയില്‍നിന്ന് പാർട്ടിനേതാവയച്ച കത്തും പുറത്ത്, കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്,

  • 5th November 2022
  • 0 Comments

മേയറുടെ കത്തിന് പിന്നാലെ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്.തിരുവനന്തപുരം നഗരസഭയിലെ എസ്.എ.റ്റി ആശുപത്രിയില്‍ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ച കത്താണ് പുറത്തുവന്നിട്ടുള്ളത്.തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച […]

Kerala News

റോഡ് സ്വകാര്യ വ്യക്തിക്ക് പാർക്കിങിനായി നൽകിയ കരാർ; റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

  • 11th October 2022
  • 0 Comments

തിരുവനന്തപുരം എംജി റോഡിൽ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കരാർ കോർപറേഷൻ റദ്ദാക്കി.ഹോട്ടലുടമ കരാര്‍ ലംഘിച്ചുവെന്ന പേരിലാണ് അനുമതി റദ്ദാക്കിയത്. എന്നാല്‍, ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന്് പരാതി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്.ഇന്ന് നഗരസഭ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് നടപടി. നഗരസഭയുടെ നടപടി ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. സി പി എം അനുകൂല വ്യാപാര സംഘടന നേതാവിനാണ് റോഡ് വാടകയ്ക്ക് നൽകിയത് . എംജി റോഡിലാണ് 5,000 രൂപ […]

Kerala News

ഓണസദ്യ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കും

  • 13th September 2022
  • 0 Comments

തിരുവനന്തപുരത്ത് ഓണസദ്യ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും.സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ.”അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്‌മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.” ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം അതേസമയം തൊഴിലാളികളെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം […]

error: Protected Content !!