Kerala News

വസ്തു തർക്കം; വാഴ കൃഷി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ ഓടിച്ചു; കേസ്

  • 17th January 2024
  • 0 Comments

തിരുവനന്തപുരത്ത് വസ്തു തർക്കത്തിന്റെ പേരിൽ കർഷക സ്ത്രീക്ക് നേരെ ആക്രമണം. വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ചകർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ആണ് സംഭവം നടന്നത്. മാമ്പഴക്കര സ്വദേശി സോമന്റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഓടിച്ചത് .ആക്രമണത്തിൽ പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ്അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെ കേസെടുത്തു.

Local

തിരുവനന്തപുരം നഗരത്തിന് സർക്കാരിന്റെ ഓണ സമ്മാനം; മാനവീയം വീഥി ഗതാഗതത്തിന് തുറന്ന് നൽകി പി എ മുഹമ്മദ് റിയാസ്

  • 26th August 2023
  • 0 Comments

തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.സർക്കാരിന്റെ ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് റോഡ് ഗതാഗതത്തിന് സജ്ജമാക്കണമെന്ന് കരാറുകാരന് കർശന നിർദേശം നൽകിയിരുന്നു.‌ റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കുകയും കേബി​ളുകൾ പൂർണമായി ഡക്ടുകൾക്കുള്ളിലാക്കുകയും ചെയ്തെങ്കിലും ആൽത്തറയ്ക്കും കെൽട്രോൺ […]

Kerala News

രാജ്യത്തിൻറെ 77 സ്വാതന്ത്ര്യ ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യ മന്ത്രി

  • 15th August 2023
  • 0 Comments

ഇന്ത്യയുടെ 77മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. ർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് നയിച്ചപരേഡിൽ അണിനിരന്ന വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമ സഭയിൽ സ്‌പീക്കറും പതാക ഉയർത്തി. കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയർത്തി . പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് […]

Kerala News

ലഹരി മരുന്ന് കിട്ടിയില്ല; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

  • 13th July 2023
  • 0 Comments

തിരുവനന്തപുരത്ത് ലഹരി മരുന്ന് കിടാത്തതിനെ തുടർന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള എയർടെലിന്റെ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ ആർ സി പള്ളിക്ക് സമീപമുള്ള ടവറിൽ കയറിയ കിരൺ ലഹരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിൻറെ കൂട്ടാളികളെത്തി. കഴിഞ്ഞ ദിവസം ഉപയോഗിച്ച ലഹരി മരുന്ന് […]

Kerala News

പ്രണയത്തിൽ നിന്ന് പിന്മാറാത്തതിൽ കൊട്ടേഷൻ; തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനം

  • 11th April 2023
  • 0 Comments

പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാമുകിയും കൊട്ടേഷൻ സംഘവും തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്. അയിരൂർ സ്വദേശിയായ യുവാവിനെയാണ് കാമുകി ലക്ഷ്മിപ്രിയയും ഇവളുടെ പുതിയ കാമുകനും കൊട്ടേഷൻ സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി മർദിച്ചത്. സംഭവത്തിൽ, മുഖ്യപ്രതി ലക്ഷിമിപ്രിയ അടക്കം രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട് . ബാക്കി ആര് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂര്‍ സ്വദേശിയായ യുവാവും ലക്ഷ്മിപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. […]

Kerala News

പ്രവാസിയെ തട്ടിക്കൊണ്ട് പോയി കവർച്ച; പ്രതികൾ പിടിയിൽ

  • 26th February 2023
  • 0 Comments

പ്രവാസിയെ തട്ടിക്കൊണ്ട് പോയി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കുമുൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ തിരുവനന്തപുരം വീമാനത്താവളത്തിൽ വെച്ച് ഇക്കഴിഞ്ഞ 22 നാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. ദുബായില്‍ വച്ച് മുഹൈദീനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയ മുഹൈദീനോട് ഇന്‍ഷ ഒരു കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. […]

Kerala News

വസ്ത്രധാരണരീതിയില്‍ മാറ്റമെന്ന് പറഞ്ഞ് തർക്കം;നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു,ശേഷം ആത്മഹത്യക്ക് ശ്രമം

  • 17th December 2022
  • 0 Comments

കന്യാകുമാരി തക്കലയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു.സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. അരിവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. തക്കല പൊലീസ് അന്വേഷണം ആരംഭിച്ചു,ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ […]

Kerala

തിരുവനന്തപുരത്ത് നടുറോഡില്‍ സുഹൃത്ത് യുവതിയെ വെട്ടിക്കൊന്നു

  • 15th December 2022
  • 0 Comments

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ രാകേഷിനെ പൊലീസ് പിടികൂടി. പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിന്ധുവിന്റെ കഴുത്തിന് മുന്നു വെട്ടുകളേറ്റുവെന്നാണ് വിവരം. സിന്ധുവും രാകേഷും തമ്മിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പരിചയമുള്ള ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്നും അകന്നു മാറുന്നു എന്ന […]

Kerala News

തരൂരിന് തലസ്ഥാനത്ത് വൻവരവേൽപ്പ്;മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനെന്നും ചിലര്‍ അത് മറന്നുവെന്നും തരൂര്‍

  • 24th November 2022
  • 0 Comments

തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂർ.മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.കോര്‍പറേഷനിലെ ജോലിയെ പാര്‍ട്ടിയുടെ ജോലിയാക്കാന്‍ മേയര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയര്‍ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകള്‍ […]

Kerala News

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം;കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

  • 17th October 2022
  • 0 Comments

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി.2020 ലാണ് സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത് .കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീൽ. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും സ്റ്റാന്‍ഡിങ് […]

error: Protected Content !!