kerala News

മുരിങ്ങൂർ ഡിവൈൻ നഗറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ഒരാൾ അത്യാസന്ന നിലയിൽ

  • 22nd November 2024
  • 0 Comments

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. മരിച്ച ആളുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കും പാടൻ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് […]

Kerala News

യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

  • 16th July 2023
  • 0 Comments

വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ചത് ഭാര്യയുടെ കുത്തേറ്റെന്ന് തെളിഞ്ഞു. കലവറക്കുന്ന് സ്വദേശി വിനോദാണ് ഭാര്യ നിഷ(43)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനും നിഷ തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്.നിഷയുടെ ഫോൺ വിളികളിൽ സംശയിച്ചിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും മൽപ്പിടുത്തം […]

Kerala

തൃശൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു

  • 30th November 2022
  • 0 Comments

തൃശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കടയ്ക്ക് സമീപം നിന്നിരുന്ന യുസഫിനെ ലോറി ഇടിക്കുകയായിരുന്നു. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. മുക്കത്ത് നിന്നും റബ്ബർ പാൽ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Kerala

തൃശൂരിൽ 165 ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

  • 24th September 2022
  • 0 Comments

തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി. എയർ ഹോൺ, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ പരിശോധനകളിൽ കണ്ടെത്തി.

Kerala

സംസ്ഥാനത്ത് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

  • 12th September 2022
  • 0 Comments

കാസർകോട്/തൃശൂർ : സംസ്ഥാനത്ത് രണ്ടിടത്ത് മിന്നൽ ചുഴലിയടിച്ചു. കാസർകോട്, തൃശൂർ ജില്ലകളിലാണ് ഇന്ന് വൻ മിന്നൽ ചുഴലിയുണ്ടായത്. കാസർകോട് മാന്യയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 150 ഓളം മരങ്ങൾ കട പുഴകി വീഴുകയും വ്യാപകമായ കൃഷിനാശവും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. തൃശൂരിൽ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റിൽ വൈദ്യുതിപോസ്റ്റുകൾ തകരുകയും ചെയ്തു. കാസർകോട് മാന്യയിലെപട്ടാജെ, മല്ലടുക്ക പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെയോടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപറ്റുകയും 150 ഓളം മരങ്ങൾ […]

Kerala News

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍

  • 26th June 2022
  • 0 Comments

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ശരീരത്തു സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണു പരാതി. ആറു പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. എറണാകുളത്തുനിന്നു ട്രെയിന്‍ പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും […]

Kerala News

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം;തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ

  • 17th April 2022
  • 0 Comments

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഗാ പ്രദർശന മേളക്ക് നാളെ തേക്കിൻകാട് മൈതാനിയിൽ തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ടിരിക്കുന്ന മേള വിദ്യാർത്ഥി കോർണറിൽ ഏപ്രിൽ 18 മുതൽ 24 വരെ രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കും.ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ്മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത […]

Kerala News

മദ്യപിച്ചോടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; എഎസ്ഐയും സംഘവും അറസ്റ്റിൽ

  • 4th January 2022
  • 0 Comments

ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിൽ മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു . മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് കാലിന് സാരമായി പരിക്കേറ്റത്.. . രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ചെയ്തു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. […]

Kerala News

തൃശ്ശൂർ ജില്ലയിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാധ; ആകെ അറുപത് കേസുകൾ റിപ്പോർട്ട് ചെയ്തു

  • 30th November 2021
  • 0 Comments

തൃശ്ശൂർ ജില്ലയിൽ നേരത്തെ നോറോവൈറസ് ബാധയുണ്ടായ സെന്റ് മേരീസ് കോളേജിലെ നാല് വിദ്യാർത്ഥികൾക്ക്കൂടി രോഗം സ്ഥിതീകരിച്ചു . ഇതോടെ തൃശ്ശൂരിൽ ആകെ റിപ്പോർട്ട് ചെയ്ത നോറോകേസുകളുടെ എണ്ണം 60 ആയി. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കൂടാതെ കോളേജിലെ കാന്റീനും ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികളിൽ നോറോവൈറസ് […]

Kerala News

എ ടി എം തട്ടിപ്പ്; ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാല് പേർ തൃശ്ശൂരിൽ പിടിയിൽ

  • 14th November 2021
  • 0 Comments

ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേർ എടിഎം തട്ടിപ്പ് കേസിൽ തൃശൂരിൽ പിടിയിൽ. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ ടി എമ്മിൽ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എടിഎം തട്ടിപ്പ് സംഘത്തെപോലീസ് പിടികൂടിയത്. വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകൾ ഇവരുടെ കയ്യിലുണ്ടായിരുന്നു. ആദ്യം സ്വന്തം എ.ടി.എം കാർഡ് ഉപയോഗിച്ച് പണം സാധാരണരീതിയിൽ പിൻവലിക്കുകയാണ് ചെയ്യുന്നത്. നോട്ടുകൾ മെഷീനിൽ നിന്നും പുറത്തേക്ക് എത്തുന്നതിനു മുൻപ് എ.ടി.എം ലെ സെൻസർ കൈ […]

error: Protected Content !!