National News

മഹുവയുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ച് മമത ബാനര്‍ജി

  • 10th December 2021
  • 0 Comments

പൊതു യോഗത്തിനിടെ മഹുവ മൊയ്ത്രയുമായുള്ള അഭിപ്രായഭിന്നത പ്രകടപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് പാര്‍ട്ടി മുന്‍ നാദിയ ജില്ലാ പ്രസിഡന്റ് മഹുവ മൊയ്ത്രയ്ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയില്‍ അവര്‍ അതൃപ്തിയും പ്രകടിപ്പിച്ചു. ‘മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആര്‍ക്ക് എതിരാണെന്ന് ഞാന്‍ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.’ സംസ്ഥാന […]

National News

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 13th March 2021
  • 0 Comments

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത്.കൊൽക്കത്തയിലെ തൃണമൂൽ ഭവനിലെത്തിയാണ് മുൻ ബിജെപി നേതാവ് തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്. ഡെറിക് ഒ ബ്രയൻ, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യശ്വന്തിനെ പോലെയൊരാൾ പാർട്ടിയുടെ ഭാഗമാകുന്നിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പ്രതികരിച്ചു.ബിജെപി നേതൃനിരയില്‍ ഉണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ശേഷം […]

National News

മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിനേഷ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചു

  • 6th March 2021
  • 0 Comments

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിനേഷ് ത്രിവേദി പാര്‍ട്ടി വിട്ടു. തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ദില്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ഫെബ്രുവരിയില്‍ ത്രിവേദി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂല്‍ ഇപ്പോള്‍ മമത ബാനര്‍ജിയുടെ കൈവശം അല്ലെന്നാരോപിച്ചായിരുന്നു രാജി.ബംഗാളിൽ നിന്ന് മൂന്ന് വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജി വച്ചത്. ഇത് തനിക്ക് ലഭിച്ച സുവര്‍ണാവസരം […]

National News

മന്ത്രിസ്ഥാനം ഒഴിഞ്ഞ് ബംഗാള്‍ വനംവകുപ്പ് മന്ത്രി

  • 22nd January 2021
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി അറിയിക്കുന്നു, ”എന്നാണ് രജീബ് ബാനര്‍ജി രാജിക്കത്തില്‍ എഴുതിയത്. എന്നാല്‍ പാര്‍ട്ടിവിടുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. West Bengal Forest Minister Rajib Banerjee resigns from his office as Cabinet Minister. His resignation letter reads, "It has […]

ഭാരത് ബന്ദ് ;പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്

  • 7th December 2020
  • 0 Comments

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നാളെ നടത്താനിക്കുന്ന ഭാരത് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗ​ഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്. സമരം ചെയ്യുന്ന കർഷകർക്കൊപ്പമാണ് പാർട്ടി.ബന്ദ് പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷക ദ്രോഹപരമായ മൂന്നു നയങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെട്ടു. ബില്ലുകൾ പിൻവലിക്കാൻ കഴിയില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണമെന്നും വെറാലിയിൽ സംസാരിക്കവെ മമത വ്യക്തമാക്കി.

ഫാഷിസ്റ്റുകൾ നിങ്ങളുടെ നേതാക്കള്‍”;നുസ്രത് ജഹാൻ

  • 10th November 2020
  • 0 Comments

പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് മറുപടിയുമായി തൃണമൂൽ എം.പി നുസ്രത് ജഹാൻ. ഞായറാഴ്ച ഹൗറയിൽ ബി.ജെ.പി റാലിക്കിടയിൽ നടന്ന അക്രമം സംസ്ഥാന സർക്കാരിന്‍റെ അറിവോടുകൂടി നടന്നതാണെന്നും താൻ ഇതിനെതിരായി ലോക്‌സഭാ സ്പീക്കറിനെ സമീപിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി പറഞ്ഞത്. മമതാ സർക്കാർ സ്വേച്ഛാധിപത്യ, ഫാഷിസ്റ്റ് സ്വഭാവം വെച്ചുപുലർത്തുന്നെന്നും തേജസ്വി ആരോപിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ ജനങ്ങൾ സഹകരിക്കണം എന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. […]

error: Protected Content !!