ആദിവാസി കോളനികളുടെ വികസനം; സമഗ്ര വിവരശേഖരണത്തിന് നടപടി
കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയിലെ ആദിവാസി കോളനികളുടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ കേന്ദ്രീകരിച്ച് ആദിവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങള്‍, താമസം, വിദ്യാഭ്യാസം, ജോലി, സമ്പാദ്യം, ആരോഗ്യം തുടങ്ങിവ ഉള്‍പ്പെടെ വിശദമായ വിവരശേഖരണമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്കായുള്ള വിവിധ വികസന പദ്ധതികളുടെ […]

