ഡെബിറ്റ് കാർഡ് വേണ്ട, പണം പിൻവലിക്കാം; യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക്
രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ലഭ്യമാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ ഈ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്റർഓപ്പറബിൾ കാർഡ്‌ലെസ്സ് ക്യാഷ് .നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് യുപിഐ […]