ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് വിവാഹം; 15 സ്ത്രീകളെ ഭാര്യമാരാക്കി, പത്ത് വര്‍ഷത്തിനൊടുവില്‍ പ്രതി പിടിയില്‍
ബെംഗളൂരു: മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ പരിചയപ്പെട്ട സ്ത്രീകളെ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ എന്ന് പറഞ്ഞ് കബളിപ്പിച്ചതിന് യുവാവിനെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള്‍ കുറഞ്ഞത് 15 സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും കുറഞ്ഞത് നാല് കുട്ടികളെങ്കിലും ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ബെംഗളൂരു ബനശങ്കരി സ്വദേശി മഹേഷ് കെ ബി നായക് (35) ആണ് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ആദ്യം ഇയാള്‍ വിവാഹം കഴിച്ച മൈസൂരില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ പരാതിയെ തുടര്‍ന്നാണ് […]

