തിരഞ്ഞെടുപ്പ് പരിശീലനം 4, 5 തീയതികളില്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി ജില്ലയിലെ ഉപവരണാധികാരികള്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, വരണാധികാരികളുടെ ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് പരിശീലനം. വരണാധികാരികളുടെ ഓഫീസില്‍ നിന്ന് അഞ്ച് ജീവനക്കാര്‍ (നിയമസഭാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഉള്‍പ്പെടെ), ഉപവരണാധികാരി, ഉപവരണാധികാരിയുടെ ഓഫീസില്‍ നിന്ന് നാല് ജീവനക്കാര്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തെരഞ്ഞെടുപ്പ് പരിശീലന സെല്‍ നോഡല്‍ ഓഫീസറായ അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.