National News

ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മക്കളുമായി ഭര്‍ത്താവ് ഒളിവില്‍

  • 23rd August 2022
  • 0 Comments

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ് മക്കളുമായി കടന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദമ്പതികള്‍ തമ്മില്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നതായും പിന്നീട് യുവതി കുട്ടികള്‍ക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അവധ് എക്സ്പ്രസ് ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് ഉണര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭര്‍ത്താവ് ട്രെയിന്‍ […]

National News

പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്

  • 17th August 2022
  • 0 Comments

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തിമൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Kerala News

പാളം മുറിച്ചു കടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

  • 12th August 2022
  • 0 Comments

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു. അഗ്‌നി രക്ഷ സേനയെത്തി മൃതദേഹം […]

Kerala News

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീട്ടുമുറ്റത്ത് കൊണ്ടിട്ടു;പരിഭ്രാന്തരായി വീട്ടുകാർ

  • 8th August 2022
  • 0 Comments

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു.ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളിലാണ് നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി കണ്ടെത്തിയത്.ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്.മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പൊലീസ് […]

Kerala News

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

  • 6th August 2022
  • 0 Comments

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡില്‍ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തില്‍ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ […]

Kerala News

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്;ആശങ്കയിലായി യാത്രക്കാർ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം

  • 28th July 2022
  • 0 Comments

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ട് ആശങ്കയിലായി യാത്രക്കാർ.ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിൽ പാമ്പിനെ കണ്ടത്‌.യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് മറ്റ് ചില യാത്രക്കാര്‍ ബഹളം വെച്ചതോടെ പിടിവിട്ടു.ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റെയല്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരം അറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15-ന് കോഴിക്കോട്ടെത്തിയ തീവണ്ടിയില്‍ പരിശോധന നടത്തി കണ്ടെത്തിയെങ്കിലും ആളുകള്‍ ബഹളം വെച്ചതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞ് നീങ്ങി. യാത്രക്കാരെ ഇറക്കി […]

Kerala News

അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

  • 23rd July 2022
  • 0 Comments

അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.45-നാണ് സംഭവം. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കണ്ണൂരിലേക്ക് വരികയായിരുന്ന […]

Kerala News

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍

  • 26th June 2022
  • 0 Comments

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ശരീരത്തു സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണു പരാതി. ആറു പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. എറണാകുളത്തുനിന്നു ട്രെയിന്‍ പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും […]

National News

അഗ്‌നിപഥ് പദ്ധതി; ഉത്തരേന്ത്യയില്‍ അക്രമം കനക്കുന്നു, ബിഹാറില്‍ വീണ്ടും വ്യാപക അക്രമം, പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു

  • 17th June 2022
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഉത്തരേന്ത്യയില്‍ ഇന്നും അക്രമം കനക്കുന്നു. ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറില്‍ വച്ചാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ […]

Kerala News

റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ച് റെയിൽവെ

റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ വീണ്ടും പുനഃസ്ഥാപിച്ച് റയിൽവേ. ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്.യാത്രക്കാ‍ർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഴ് ഘട്ടങ്ങളിലായാണ് കൊവിഡ് കാലത്ത് നി‍ർത്തിയ ജനറൽ കോച്ചുകൾ തിരുച്ചുവന്നത്. മാർച്ച് 10,16,20, ഏപ്രിൽ 1,16,20, മെയ് 2 തീയതികളിലായാണ് പുനഃസ്ഥാപനം പൂ‍ർത്തിയാക്കിയത്. ഇനി വേണാട്, പരശുറാം എക്സ്പ്രസുകളിൽ 15 ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് റിസർവേഷൻ കൂടാതെ യാത്ര ചെയ്യാം. നാഗർകോവിൽ–മംഗളൂരു ഏറനാട്, […]

error: Protected Content !!