ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം
വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു. ജംക്‌ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. […]