kerala Kerala

ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാര്‍ നോക്കിനില്‍ക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ […]

Kerala kerala

ടി.പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍; മൂന്ന് പേര്‍ 1000 ദിവസം പുറത്ത്

  • 13th February 2025
  • 0 Comments

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതലുള്ള പരോളിന്റെ കണക്കുകളാണ്പുറത്ത് വന്നത്. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നല്‍കിയത്. ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000ത്തിലേറെ ദിവസമാണ് പരോള്‍ അനുവദിച്ചത്. ആറ് പേര്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ നല്‍കിയിട്ടുണ്ട്. കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കാണ് ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്. […]

Kerala kerala

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി

  • 30th December 2024
  • 0 Comments

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണ […]

National Trending

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്; സംസ്ഥാന സര്‍ക്കാര്‍, കെ.കെ രമ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, കെ.കെ രമ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശം. എതിര്‍ഭാഗത്തെ കേള്‍ക്കാതെ അപ്പീല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹരജിയിലാണ് സുപ്രിംകോടതി നടപടി. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം.

Kerala kerala

ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

  • 30th June 2024
  • 0 Comments

കണ്ണൂര്‍: ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതികളുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍, ചൊക്ലി പൊലീസ് സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ […]

Kerala kerala kerala politics National

ടി പി വധം; ഇരട്ട ജീവപര്യന്തം റദ്ദാക്കണം; പ്രതികള്‍ സുപ്രീം കോടതിയില്‍

  • 28th June 2024
  • 0 Comments

ന്യൂഡല്‍ഹി: ടിപി വധക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികള്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് ഹര്‍ജികളാണ് ടിപി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. 12 വര്‍ഷമായി തങ്ങള്‍ ജയിലില്‍ […]

Kerala kerala kerala politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സിപിഐഎമ്മിന് ഭയം; സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കുന്നു; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

  • 25th June 2024
  • 0 Comments

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതികളെ സിപിഐഎമ്മിന് ഭയമാണെന്നും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കുന്നതായും വിഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജയിലില്‍ പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് നല്‍കുന്നതായും പ്രതികള്‍ അഴിഞ്ഞാടുകയാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഭയം കൊണ്ടാണ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികള്‍ സിപിഐഎമ്മിനെ ബ്ലാക്ക് മെയില്‍ […]

Kerala kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി

  • 22nd June 2024
  • 0 Comments

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ […]

kerala Kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ നീക്കം; 3 പ്രതികളെ വിട്ടയക്കാന്‍ നീക്കം; പൊലീസിന് കത്ത് നല്‍കി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്

  • 22nd June 2024
  • 0 Comments

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ നീക്കം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഹൈക്കോടതി വിധി മറികടന്നാണ് വിട്ടയക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്. ഈ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശിക്ഷാ […]

Kerala kerala

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  • 21st February 2024
  • 0 Comments

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്‍സിലെത്തിച്ചത്. മതിയായ […]

error: Protected Content !!