Kerala News

കേരള ടൂറിസം തിരിച്ചു വരവിന്റെ പാതയില്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

മഹാമാരിയായ കൊവിഡ് രോഗവ്യാപനത്തിന് ശേഷം കേരള ടൂറിസം തിരിച്ചുവരവിന്റെ പാതയില്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തി. 22 ലക്ഷം പേര്‍ എത്തിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72.48 ശതമാനം വളര്‍ച്ച ഇത്തവണ നേടാനായതായി എന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തിരുവനന്തപുരവും ഇടുക്കിയും വയനാടും ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ടൂറിസം രംഗത്ത് മുന്‍ വര്‍ഷത്തേക്കാള്‍ വളര്‍ച്ചയുണ്ടെന്നും ഇത് കൂടുതല്‍ […]

Kerala News

കൊവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് 25,000 കോടിയുടെ നഷ്ടം

  • 22nd October 2020
  • 0 Comments

ടൂറിസം മേഖലയില്‍ കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും സംസ്ഥാനത്തിന് 25,000 കോടിയുടെ നഷ്ടമുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല,വെല്ലുവിളികളെ അതിജീവിച്ച് മുന്നേറ്റം നടത്തുന്നതിനിടെയാണ് കൊവിഡ് വന്നത്. ഇത് ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.15 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുത്തിരുന്ന മേഖലയില്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. കൊവിഡ് കാലത്തെ അതിജീവിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ കേരളം വലിയ മുന്നേറ്റം […]

Kerala

കേരളത്തെ ബ്രാൻഡാക്കുക ടൂറിസത്തിന്റെ ലക്ഷ്യം-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആഗോള വിനോദ സഞ്ചാരികൾക്കു മുൻപിൽ കേരളത്തെ ബ്രാൻഡാക്കി ഉയർത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച  ക്ലിന്റ് സ്മാരക ഇന്റർനാഷണൽ ചിൽഡ്രൻസ് ഓൺലൈൻ ചിത്രരചന മത്സരത്തിന്റെ സമ്മാനവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വിപണനത്തിൽ കേരളം മത്സരിക്കുന്നത് മറ്റു രാജ്യങ്ങളോടാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുവാനാണ് വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആഗോളതലത്തിൽ ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. കേരളത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് ക്ലിന്റ് […]

Kerala

കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതി

കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി കെ എസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍  സി എന്‍ അനിതകുമാരി. വനം വകുപ്പുള്‍പ്പെടെയുള്ള മറ്റു വകുപ്പുകള്‍ അവകാശമുന്നയിക്കാന്‍ സാധ്യതയില്ലാത്ത ഭൂമി മാത്രമാണ് വിനോദസഞ്ചാര വികസനപ്രവര്‍ത്തനത്തിന്  ഉപയോഗിക്കുക. ഇന്നലെ (ജൂലൈ 1) നടന്നയോഗത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.  കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കക്കയം ഡാം. കക്കയം ഡാമുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യതകള്‍ […]

error: Protected Content !!