News

ഓമശ്ശേരിയില്‍ പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു

ഓമശ്ശേരി: സംസ്ഥാനപാതയില്‍ ഓമശ്ശേരി പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനാണ് തീപിടിച്ചത്. ടിപ്പറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടന്ന് ടിപ്പര്‍ നിര്‍ത്തി ചാടി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളി പടര്‍ന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്നിശമന ഉപകരണം എത്തിച്ചും നാട്ടുകാര്‍ സംഘടിച്ച് വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Local

മുക്കത്തെ അപകടമരണം; അപകടകാരണം ബൈക്കിന് കാര്‍ ഇടിച്ചത്, കാറിനായി അന്വേഷണം ആരംഭിച്ചു

മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടായത് കാര്‍ ഇടിച്ചപ്പോള്‍ ബൈക്ക് ടിപ്പറിന് മുന്നിലേക്ക് മറിഞ്ഞാണെന്ന് വിവരം. ഇതോടെ കാറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചിരുന്നത്. രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലായിരുന്നു സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ […]

error: Protected Content !!