എം എ യൂസഫലി ഇടപെട്ടു തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം
അജ്‍മാൻ/തിരുവനന്തപുരം: അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ടു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കുകയായിരുന്നു. ഒരു ലക്ഷം ദർഹം കെട്ടിവെച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത് . ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. തുഷാറിന് നിയമസഹായം […]