Kerala

തുഷാർ വെള്ളാപ്പള്ളി കുട്ടനാടിൽ മത്സരിക്കണമെന്ന ആവശ്യവുമായി ബി ജെ പി സംസ്ഥാന നേതൃത്വം

  • 10th September 2020
  • 0 Comments

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. തുഷാറിലൂടെ സാമുദായിക വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. എന്നാല്‍ മത്സരത്തിന് താനില്ലെന്നാണ് തുഷാറിന്റെ നിലപാട്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി.പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്‍ എന്നീ പേരുകളാണ് തുഷാർ പരിഗണനയില്‍ നൽകുന്നത്. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

Kerala

തുഷാറിനെതിരെ നിലപാട് കടുപ്പിച്ച് നാസിൽ

അജ്‌മ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. അതെ സമയം ഒത്തു തീർപ്പിന് ഇരു കൂട്ടരും തയ്യാറാണെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇരു കക്ഷികളും സമ്മതം നൽകി രണ്ടു ദിവസത്തിനു ശേഷം വിചാരണ തുടരും . നിലവിൽ മുഴുവന്‍ പണവും കിട്ടിയാലെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് പിന്‍വലിക്കൂ എന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. കേസ് നീണ്ടുപോയാല്‍ തുഷാറിന് അനിശ്ചിതമായി യു.എ.ഇയില്‍ തങ്ങേണ്ടി വരും. കേസ് ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് […]

Kerala National News

തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു […]

International Kerala National

അറസ്റ്റിലായ തുഷാറിനെ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടു ദിവസം കൂടി ജയിലിൽ തന്നെ

അജ്മാൻ: ഇന്നലെ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.  പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് […]

error: Protected Content !!