Kerala News

തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്ക് ഷിഗല്ല

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗബാധ. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്കുള്ളത്.ഹോസ്റ്റൽ അടച്ചിട്ടുമില്ല. ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞദിവസം ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗം സ്ഥിരീകരിച്ച […]

Kerala News

ഇന്ന് തൃശൂർ പൂരം; ആഘോഷ നിറവിൽ പൂര നഗരി

ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്മയമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത വ്യത്യാസമില്ലാതെ പൂര നഗരിയിൽ ഒത്ത് ചേരും. ഇന്നലെ പൂര വിളംബരമായി കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ വടക്കും നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിൽ തുറന്നതോടെ പൂരത്തിന് തുടക്കമായി. മഹാപൂരത്തിന് ഇന്നത്തെ എട്ട് ദേശ പൂരങ്ങളുടെ എഴുന്നള്ളത്തോടെ തുടക്കമാകും. കണിമംഗലം ദേശത്തിന്റെ എഴുന്നള്ളിപ്പാണ് ആദ്യമെത്തി തെക്കേ ഗോപുരംനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ […]

Kerala News

ജോലിക്ക് കൂലി നൽകിയില്ല ;തൃശൂര്‍ നഗരത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

  • 22nd April 2022
  • 0 Comments

തൃശൂര്‍ നഗരത്തിൽ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്,. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം.നാല് മാസം ഹോട്ടലില്‍ ജോലി ചെയ്തതിന്റെ കൂലി ഉടമ നല്‍കിയില്ലെന്നാണ് യുവാവിന്റെ ആരോപണം. കടയുടെ മുന്നില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ജോലി ചെയ്ത വകയില്‍ രണ്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. നീതി ലഭിക്കാനായി ആസിഫ് ലേബര്‍ കമ്മീഷണറെ സമീപിച്ചിരന്നു. […]

Kerala News

തൃശൂർ കെ സ്വിഫ്റ്റ് അപകടം; ബസിന്റെയും, പിക് അപ്പ് വാനിന്റെയും ഡ്രൈവർമാർ അറസ്റ്റിൽ

  • 15th April 2022
  • 0 Comments

തൃശൂർ കുന്നംകുളത്ത് കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് പിക്ക്അപ്പ് ഡ്രൈവറിന്റെ ഡ്രൈവർ സൈനുദീൻ കെ സ്വിഫ്റ്റ് ഡ്രൈവർ വിനോദ് എന്നിവരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത് എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് . തുടർന്ന് താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് […]

Kerala News

തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം;ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് ഉന്തും തള്ളും

  • 30th March 2022
  • 0 Comments

തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണത്തിനിടെ കോൺഗ്രസിന്റെ പ്രതിഷേധം. മേയറുടെ ചേമ്പറിൽ കയറിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ബജറ്റ് അവതരണത്തിനായി കൗൺസിൽ യോഗം കൂടിയ ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങി. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്.ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം നിർവഹിക്കുന്നതിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.പ്രതിപക്ഷത്തിൻറെ പ്രതിഷേധം […]

Kerala News

പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു,ഇരിങ്ങാലക്കുടയില്‍ വിദ്യാര്‍ത്ഥിക്ക് നടു റോഡില്‍ കുത്തേറ്റു

  • 16th March 2022
  • 0 Comments

തൃശൂർ ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു.ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു.ഇത് കണ്ടെത്തിയ ടെല്‍സണ്‍ ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുയും ചെയ്തു. പ്രകോപിതനായ ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയായായിരുന്നു. ഉടൻ തന്നെ ബൈക്ക് എടുത്ത് അതിവേഗം പോകുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.ഈ സമയം നാട്ടുകാര്‍ […]

Kerala News

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

  • 4th March 2022
  • 0 Comments

തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ഫിറോസിനെ രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ഫിറോസ് കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു.

Kerala News

സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമായി

  • 3rd March 2022
  • 0 Comments

തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്ന് തീപടര്‍ന്ന് കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റുകൾ നശിച്ചു. കാറ്റ് വീശുന്നതിനാൽ അതിവേഗത്തിലാണ് കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും തീ പടരുന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്..

Kerala News

എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പിടിയില്‍;കൂടെയുള്ള 15 പേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി

  • 18th January 2022
  • 0 Comments

തൃശ്ശൂരില്‍ എം.ഡി.എം.എയുമായി ഡോക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയ്ക്ക് പുറമേ, എല്‍എസ്ഡി സ്റ്റാമ്പും പിടികൂടി. ഉപയോഗം കഴിഞ്ഞ ഹാഷിഷ് ഓയിലിന്റെ കുപ്പിയും കണ്ടെടുത്തു.ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തു നിന്നാണ് കൊണ്ടു വന്നത്ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്.മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് […]

Kerala News

കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം; ഉദ്ഘാടനം നീണ്ടേയ്ക്കും

  • 30th July 2021
  • 0 Comments

തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം. ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിചില്ല . സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു. ഈ കാരണത്താൽ തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേയ്ക്കും. കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുമെന്നാണ് മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചിരുന്നത്. എന്നാൽ സുരക്ഷാ സർട്ടിഫിക്കറ്റ്‌ ലഭിച്ചാൽ മാത്രമേ ട്രയൽ റൺ നടത്താൻ കഴിയു. ട്രയൽ റൺ നടത്തി സുരക്ഷ […]

error: Protected Content !!