Kerala

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

  • 24th April 2023
  • 0 Comments

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്നു കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റം. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിന്റെ കൊടിയേറ്റം. ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയരും. ഈ മാസം 30 നാണ്‌ ലോകപ്രശസ്തമായ തൃശൂർ പൂരം.

Kerala News

തൃശൂർ പൂരത്തിന് കൊടിയേറി ; തെക്കേ ഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ

തൃശൂർ പൂരത്തിന് കൊടിയേറി. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കും നാഥനെ വലം വെച്ച് കൊണ്ട് നെയ്തലക്കാവിലമ്മ നടയിലെത്തുന്നത് കാണാൻ നൂറ് കണക്കിനാളുകൾ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. എറണാകുളം ശിവ കുമാറിന്റെ ശിരസിലേറി രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി.വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്.വടക്കും നാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നൂറു കണക്കിനാളുകൾ ദേവിയെ കാത്ത് നിന്നു.പതിനൊന്ന് മണിയയോടെ മണികണ്ഠനാലിൽ എത്തി ഗണപതി ക്ഷേത്രത്തിനടുത്ത് നിന്ന് മേളം തുടങ്ങി. മേളത്തിന്റെ […]

Kerala News

കുഴിമിന്നൽ, അമിട്ട്, മാലപ്പടക്കം,തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

  • 8th April 2022
  • 0 Comments

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ ‘പെസോ’യാണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂർ പൂരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ […]

Kerala News

പൂരം ആഘോഷിക്കാം,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

  • 4th April 2022
  • 0 Comments

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗ തീരുമാനം. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി തൃശൂർ പൂരം നടത്താൻ തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ‍ർഷം പൂരപ്രേമികള്‍ക്ക് […]

Entertainment

കൊവിഡ് വ്യാപനം ;തൃശൂർ പൂരം വേണ്ട ; അൽപ്പം മാനുഷിക പരിഗണന നല്ലതാണെന്ന് പാർവതി

  • 19th April 2021
  • 0 Comments

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത്.ഈയൊരു അവസ്ഥയില്‍ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.മോശമായ ഒരു പദം ഇപ്പോള്‍ ഉപയോഗിക്കാത്തതാണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എന്നും പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് കുറിപ്പും പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി […]

Kerala News

തൃശ്ശൂർ പൂരം നടത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

  • 11th April 2021
  • 0 Comments

തൃശ്ശൂർ പൂരം നടത്തുമെന്ന് സംസ്ഥാന സർക്കാർ.ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി.പൂരത്തിന്റെ ചടങ്ങുകൾ പതിവുപോലെ നടത്തുമെന്നും മന്ത്രി പറഞ്ഞു ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. തുടർ ചർച്ചകൾ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ […]

Culture

കർശന നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനം

  • 6th February 2021
  • 0 Comments

കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് […]

News

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു, കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുന്നത്. 58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ […]

error: Protected Content !!