Kerala News

തൃക്കാക്കര തെരഞ്ഞെടുപ്പ്; മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. പ്രചരണത്തിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. ‘ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട […]

Kerala News

തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി

തൃക്കാക്കരയിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബി ജെ പി 15,218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട്( 21247) ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. […]

Kerala News

താനൊരു പൂഞ്ഞാറുകാരന്‍, പരസ്പരം അറിയാം, പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ജോ ജോസഫ്

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായുള്ളത് കേവല അടുപ്പം മാത്രമാണെന്ന് തുറന്ന് പറഞ്ഞ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന് പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനത്തിനായിരുന്നു ഡോ.ജോ ജോസഫിന്റെ മറുപടി. താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വര്‍ഷങ്ങളായി എംഎല്‍എയായിരുന്നു. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം. ‘ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍ എന്ന നിലയില്‍ എല്ലായിടത്തും വരുന്നയാളാണ് പി സി ജോര്‍ജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോര്‍ജുമായിട്ടുള്ളത്. […]

Kerala News

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആള്‍; പിസി ജോര്‍ജ്

കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ പ്രസംഗിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തൃക്കാക്കരയില്‍ ബിജെപി നിര്‍ണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു. […]

Kerala News

കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്

താന്‍ എല്‍ഡിഎഫിനോടൊപ്പമാണെന്നത് മാധ്യമ കഥകള്‍ മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒരു വികാരവും ജീവിതശൈലിയുമാണ്. വെറുമൊരു സംഘടന മാത്രമല്ല. കേരളത്തില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പലരും ഉചിതമായവരല്ല. അതാണ് പ്രശ്നം.കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വ്യക്തിബന്ധം നിലനിര്‍ത്തും. ഉമയും പിടിയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്”. കെ വി തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുകള്‍ […]

Kerala News

തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയാക്കിയാല്‍ നേട്ടം യു ഡി എഫിന്, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

വികസനം ചര്‍ച്ചയാക്കിയാല്‍ തൃക്കാക്കര യു ഡി എഫിന് അനുകൂലമാകുമെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ എന്നും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വന്ദേഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ കേരളത്തിനും ട്രെയിനുകളുടെ സേവനം ലഭിക്കും. അതുകൊണ്ട് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ‘തൃക്കാക്കരയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, അതിനായി ഇടതുപക്ഷത്ത വെല്ലുവിളിക്കുകയാണ്. […]

Kerala News

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെവി തോമസ് രംഗത്ത്

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ […]

Kerala News

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കെ വി തോമസ്

ത്യക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കെ വി തോമസ് പ്രതികരിച്ചു. ഏത് രാഷ്ട്രീയമെന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കും താന്‍ നില്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇരുമുന്നണികളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനോട് വ്യക്തി പരമായ ബന്ധവും ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ റെയില്‍ പോലുള്ള […]

Kerala News

തൃക്കാക്കരയില്‍ കെവി തോമസ് സ്ഥാനാര്‍ഥിയാവുമോ?ഇതാണ് നിങ്ങളുടെ കുഴപ്പമെന്ന് കോടിയേരി

  • 7th April 2022
  • 0 Comments

തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കെവി തോമസ് മത്സരിക്കുമെന്ന പ്രചരണത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവി തോമസ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു കോടിയേരിയുടെ മറുപടി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളി കെ വി തോമസും നേരത്തെ രംഗത്തെത്തിയിരുന്നു.കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോമസ് വഴിയാധാരമാവില്ല, ചര്‍ച്ചകള്‍ നടന്നിട്ടില്ല, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ […]

Kerala News

ഒളിവിലല്ല ;പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നത്; ആന്‍റണി റ്റിജിന്‍

  • 23rd February 2022
  • 0 Comments

താന്‍ ഒളിവിലല്ലെന്നും പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍.നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു ഇതിന്റെ പേടിയിൽ ആണ് മാറി നിൽക്കുന്നതെന്ന് ആന്‍റണി പറഞ്ഞു. കുട്ടിക്ക് പരിക്ക് പറ്റിയത് കളിക്കുന്നതിനിടെ വീണിട്ടാണെന്നും ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ […]

error: Protected Content !!