തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍
മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. […]

