Kerala News

രാഷ്ട്രീയപ്രാധാന്യമില്ല, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ട്വന്റി 20

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും നിലപാട് അറിയിച്ചത്. രാഷ്ട്രീയപ്രാധാന്യമില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നതെന്ന് സാബു ജേക്കബ് അറിയിച്ചു. നേരത്തെ തൃക്കാക്കരയില്‍ മുന്നണികള്‍ക്കെതിരെ എഎപിയും ട്വന്റി ട്വന്റിയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു. സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി, ലക്ഷ്യം നിയമസഭാ, ലോകസഭാ ഇലക്ഷന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ആം ആദ്മി പാര്‍ട്ടി. അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സാധാരണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്ന് എഎപി കേരള നിരീക്ഷകന്‍ എന്‍.രാജ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. 140 സീറ്റുകളിലും മത്സരിച്ച് വിജയിച്ച് കേരളത്തില്‍ ഭരണം നേടുക എന്നതാണെന്ന് പാര്‍ട്ടി ലക്ഷ്യമെന്നും അവര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും ആംആദ്മിക്ക് സംസ്ഥാനത്ത് […]

Kerala News

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുരോഗമിക്കെയാണ് കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. കോണ്‍ഗ്രസിന് ഒപ്പം എപ്പോഴും നിലകൊണ്ട മണ്ഡലമാണ് തൃക്കാക്കരയെന്നും, വിജയം സുനിശ്ചിതമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. . തൃക്കാക്കര വിജയിച്ച് 100 സീറ്റിലേക്ക് എല്‍ഡിഎഫ് ഉയരുമെന്ന സിപിഐഎം […]

error: Protected Content !!