Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി;ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റി

  • 29th December 2022
  • 0 Comments

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം എറണാകുളത്തെ പാർട്ടി നേതാക്കൾക്ക് പിഴവുപറ്റിയതെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. മുതിർന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്. മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്‍റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. . ഈ റിപ്പോർട്ട് ഇന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും.ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും […]

Kerala News

തോല്‍വിക്ക് കാരണം അമിതാവേശം, ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും സി പി ഐ വ്യക്തമാക്കിസ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് […]

Kerala News

വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട്,ഇത് തുടക്കം മാത്രം,കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ല

തൃക്കാക്കരയില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് വീഡി പറഞ്ഞു.മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മിനി കേരളമാണ് എന്നാണ് എൽഡിഎഫ് നേതാക്കന്മാർ […]

Kerala News

തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു,99ല്‍ നിര്‍ത്തുമെന്ന് അന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു: ഉമയുടെ വാക്കുകൾ

പി.ടി. പകര്‍ന്നുനല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് ഉമ തോമസ്.‘തൃക്കാക്കരക്ക് നന്ദി. ഇത് യു.ഡി.എഫിന്റെ ഉജ്വല വിജയമാണ്. ഇത് ചരിത്ര വിജയമാണ്. ഈ ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണിത്. 100 തികയ്ക്കാനുള്ള ഒരു സൗഭാഗ്യമായി മുഖ്യമന്ത്രി ഇതിനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ പറഞ്ഞതാണ്. 99ല്‍ തന്നെ അത് നിര്‍ത്തുമെന്ന്. ഞാന്‍ അത് പാലിച്ചു.ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ടിന് ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

Kerala News

പോളിംഗ് 30 % കഴിഞ്ഞു,വോട്ട് ചെയ്ത് താരങ്ങൾ,എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കം താരങ്ങള്‍ ഒരുപാടുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും.വോട്ട് ചെയ്തത്.തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹമെന്ന് […]

Kerala News

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും […]

Kerala News

കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാകും. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാളാണ് വോട്ടെടുപ്പ്. കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംഗ്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി […]

Kerala News

തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല; ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ലെന്നും ശത്രുക്കളുടെ വോട്ടും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺ​ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും സുധാകരൻ പറഞ്ഞു. എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺ​ഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. […]

Kerala News

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് ചെന്നിത്തല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടകില്ല, ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ് കത്തോലിക്കസഭയെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. ‘ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം […]

error: Protected Content !!