കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചത് പ്രതിസന്ധി: ധനമന്ത്രി
കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതമായോ ഗ്രാൻറായോ വായ്പയായോ ലഭിച്ചിരുന്ന തുക കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ബജറ്റ് വകയിരുത്തൽ പ്രകാരം 10233 കോടിരൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ 1900 കോടിമാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനമായ 24915 കോടി രൂപ വായ്പയായി ലഭിക്കുമെന്നാണ് ബജറ്റിൽ വകയിരുത്തിയത്. എന്നാൽ വർഷം പകുതിയായപ്പോൾ ഈ വായ്പയിൽ നിന്ന് 5325 കോടി രൂപ വെട്ടിക്കുറക്കുമെന്ന് അറിയിപ്പുണ്ടായി. ഈ പുതിയ മാനദണ്ഡപ്രകാരവും […]