മന്ത്രിമാറ്റ തീരുമാനം കേന്ദ്രനേതൃത്വം സ്വീകരിക്കും; തോമസ് കെ തോമസ്
തിരുവനന്തപുരം: ശരദ് പവാര്‍ വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ചക്ക് പോയതെന്ന് തോമസ് കെ. തോമസ്. മന്ത്രിമാറ്റ തീരുമാനം കേന്ദ്രനേതൃത്വം സ്വീകരിക്കും. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ താന്‍ കാണുന്നുണ്ടെന്നും വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എ.കെ. ശശീന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ക്കുന്ന മന്ത്രിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിമാറ്റം അവരുടെ പാര്‍ട്ടി കാര്യമാണ്. മന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണുള്ളതെന്നും ടി.പി വ്യക്തമാക്കി. എന്നാല്‍ എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. താന്‍ […]