വാർദ്ധക്യത്തിലും കർമ്മനിരതനായി തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ
എം.സിബ്ഗത്തുള്ള പ്രായം തളർത്താത്ത മനക്കരുത്തുമായി 76 ആം വയസ്സിലും കർമ്മനിരതനാണ് തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ. നീണ്ട 76 വർഷം താൻ താണ്ടിയ ജീവിതവഴികൾ ഒരിക്കൽ കൂടി അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് രാജൻ. കഷ്ടപ്പാടിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും തന്റെ ജീവിതം പടുത്തുയർത്താനായി ചെറുപ്പത്തിലേ വിദ്യാഭ്യാസത്തിന് വിടനൽകി ടൈലറിംഗിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു എറണാകുളം ഉദയൻപേരൂർ സ്വദേശിയായ രാജൻ. ഏഴാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് മുഴുവൻ സമയവും ടൈലറിംഗിനാണ് പ്രാധാന്യം നൽകിയത്. ലിബർട്ടി, സ്ലാക്ക് തുടങ്ങി പഴമയുടെ കട്ടിങ് സ്റ്റൈലിൽ നിന്നും പുതുമയുടെ […]



