Trending

താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;ഒരാൾ അറസ്റ്റിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ പിടിയിൽ

  • 25th October 2022
  • 0 Comments

താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചത് മുഹമ്മദ് ജൗഹാറാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചായിരുന്നു കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും അഷ്റഫിനെ കുറിച്ച് […]

Kerala News

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ

  • 24th October 2022
  • 0 Comments

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം റജിസ്ട്രേഷനിലുള്ള കാറും ഇന്നു കസ്റ്റഡിയിൽ എടുക്കും. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താമരശേരി തച്ചംപൊയിൽ അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ (55) രണ്ടു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ […]

Kerala News

താമരശ്ശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക, അപകടം ആശുപത്രിയിലേക്ക് പോകുന്നതിനിടെ

  • 23rd August 2022
  • 0 Comments

ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്ക് പരിക്ക്. കൊടുവള്ളി വാവാട് ദേശീയപാതയിലെ കുഴിയില്‍ വീണാണ് അപകടം നടന്നത്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലില്‍ സലീമിനും ഭാര്യ സുബൈദയ്ക്കുമാണ് പരുക്കേറ്റത്. രാവിലെ 6.15നാണ് സംഭവം. പിന്നാലെ വന്ന ലോറിക്ക് അടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. സുബൈദയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയാണ് കുഴിയില്‍ വീണത്. സുബൈദയ്ക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ […]

Kerala News

താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു;കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ അപകടം

  • 19th August 2022
  • 0 Comments

താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു.ഫാത്തിമ സാജിദ എന്ന 30കാരിയാണ് മരിച്ചത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം.കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പ‍ര്‍ ലോറിയും ഇതിന്റെ ഡ്രൈവറും ഇപ്പോൾ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കന്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ ലോറിയെന്നും പൊലീസ് അറിയിച്ചു.ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്.

Local News

താമരശ്ശേരി എസ്‌ഐ സനൂജ് അന്തരിച്ചു

  • 12th August 2022
  • 0 Comments

താമരശ്ശേരിയിൽ നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജാണ് (37) മരിച്ചത്.ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ അന്ത്യം സംഭവിച്ചു

Local News

യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

  • 4th August 2022
  • 0 Comments

താമരശ്ശേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സഹകരണ വകുപ്പ് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി സ്ഥലം മാറി പോകുന്ന കെ .ആര്‍ വാസന്തിക്കും ,ഖാദി & വില്ലേജ് ഇന്‍ഡസ്ടീസ് ബോര്‍ഡില്‍ ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് സ്ഥലം മാറി പോകുന്ന കെ പി അശ്വിനും യാത്രയയപ്പ് സംഘടിപ്പിച്ചു. ഉപഹാര സമര്‍പ്പണം നടത്തി ബാങ്ക് പ്രസിഡണ്ട് ഗിരീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ കുറുമ്പൊയില്‍ […]

Kerala News

താമരശ്ശേരി ചുരത്തിൽ മരം വീണു, ഗതാഗത കുരുക്ക്

  • 15th July 2022
  • 0 Comments

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത കുരുക്ക്.ആറാം വളവിനും ഏഴാംവളവിനും ഇടയിലാണ് മരങ്ങൾ വീണത്.മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിന് ശേഷം മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു. ഇതോടെ മാവൂരിൽ താഴ്ന്ന […]

Local News

താമരശ്ശേരിയിൽ നിന്ന് 300 ലിറ്റർ വാഷ് കണ്ടെടുത്തു

  • 27th December 2021
  • 0 Comments

കോഴിക്കോട് എക്സൈസ് IB യിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽഇന്നലെ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ റഫീഖ് . കെ കെയുടെ നേതൃത്വത്തിൽ കണ്ണാടിപൊയിൽ, കുറുമ്പൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുറുമ്പൊയിൽ കാപ്പിക്കുന്നുമ്മൽ ഭാസ്ക്കരൻ വക സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തുള്ള നീർച്ചാലിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 300 ലിറ്റർ വാഷ് കണ്ടെടുത്തു. തുടർന്ന് കണ്ണാടി പൊയിൽ അറപ്പീടിക ഷാപ്പുകളിൽ പരിശോധന നടത്തി. റെയ്‌ഡിൽ ഗ്രേഡ് പി.ഒ. C. G. സുരേഷ് ബാബു, […]

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക്, ഓപറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു

  • 5th November 2020
  • 0 Comments

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക്, ഓപറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ സഹായത്തോടെ ആശുപത്രി വികസനത്തിനായി അനുവദിച്ച 13.70 കോടി രൂപയില്‍ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 3.28 കോടി രൂപ വിനിയോഗിച്ചാണ് നിലവിലുള്ള കാഷ്വാലിറ്റി ബ്ലോക്കിന് മുകളിലായി പുതിയ ഒ.പി ബ്ലോക്കും അതിന് മുകളിലായി ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സും പണികഴിപ്പിക്കുന്നത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആശുപത്രി പരിസരത്ത് […]

Kerala News

താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു

  • 11th June 2020
  • 0 Comments

കോഴിക്കോട്: താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ , തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നീ ആറംഗ സംഘത്തെ വനം വകുപ്പാണ് പിടിക്കൂടിയത്. ഇവരുടെ പക്കൽ നിന്നും വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും, ജീവികളെയും, സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

error: Protected Content !!