Kerala News

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്;തലശ്ശേരി അതിരൂപതാ ഇടയലേഖനം

  • 5th September 2022
  • 0 Comments

തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മക്കള്‍ മതതീവ്രവാദികളുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നുവെന്നും ഈ അപകടത്തിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇടയലേഖനം പുറത്തിറങ്ങിയത്.ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് […]

Kerala News

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

  • 2nd December 2021
  • 0 Comments

തലശ്ശേരിയില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരം കേസ്.സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നായിരുന്നു മുദ്രാവാക്യം . ദൃശ്യങ്ങള്‍ സോഷ്യല്‍ […]

error: Protected Content !!