GLOBAL information International

ഭീകരരുടെ പട്ടികയിലുള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 3rd March 2024
  • 0 Comments

ഇസ്ലാമാബാദ്: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ 2022-ലാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

National News

മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട ഭീകരൻ ഡൽഹിയിൽ പിടിയിൽ

  • 2nd October 2023
  • 0 Comments

ഡൽഹിയിൽ ഐ എസ് ഭീകരൻ പിടിയിൽ. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് എന്ന ഭീകരനെ എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് പിടികൂടിയത്.ഷഹനാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം […]

National News

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടത്തും; പാക് നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം

  • 20th August 2022
  • 0 Comments

26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. പാകിസ്താനില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. […]

National News

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സൈന്യം ​വധിച്ചു

  • 15th December 2021
  • 0 Comments

പുൽവാമയിലെ രാജ്‌പുര മേഖലയിൽ സൈന്യവും ഭീകരാരു മായുള്ള ഏറ്റുമുട്ടൽ മൂന്നാം ദിവസവും തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. . രാജ്പുര മേഖലയില്‍ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. . ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ […]

National News

മണിപ്പൂർ ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം തിരിച്ചടിച്ചു

  • 15th November 2021
  • 0 Comments

വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിച്ച് മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. ഭീകരിൽ നിന്ന് എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് […]

പുൽവാമയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു

  • 14th July 2021
  • 0 Comments

തെക്കൻ കശ്​മീരിലെ പുൽവാമയി​ൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ പ്രദേശത്ത്​ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ്​ ഫോഴ്​സും പ്രദേശം വളഞ്ഞതിന്​ പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പാകിസ്​താനി ലഷ്​കർ ഭീകരൻ കമാൻഡർ ഐജാസ്​ അഥവ അബു ഹു​രയ്​ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. മരിച്ചവരുടെ സമീപത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു. ​േമഖലയിൽ തിരച്ചിൽ തുടരുകയാണ്​.

National News

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഹന്‍ജന്‍ രാജ്‌പോരയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നാലോളം ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ മൂന്നിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. അതിനിടെ വീണ്ടും ജമ്മുകശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്തോടെ ഡ്രോണ്‍ അപ്രത്യക്ഷമായി. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം […]

National News

ജമ്മു കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തായിബ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടു

  • 29th June 2021
  • 0 Comments

ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തായിബ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തായിബയുടെ ഉന്നത കമാന്‍ഡര്‍ നദീം അബ്രാര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കൊപ്പം പാക് സ്വദേശിയായ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. മലൂറ പരിമ്പോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന വിവരം ഐജി വിജയ് കുമാര്‍ ആണ് അറിയിച്ചത്. ഇദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം അബ്രാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഒരു വീട്ടില്‍ തന്റെ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് […]

പുൽവാമയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു

  • 2nd April 2021
  • 0 Comments

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവർക്ക് നൗഗാമിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് പുൽവാമയിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങളോ, ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും സുരക്ഷ സന്നാഹം തുടരുന്നുണ്ട്.

ഡല്‍ഹിയില്‍ ജെയ്ഷെ തീവ്രവാദികള്‍ പിടിയില്‍; ആക്രമണ പദ്ധതി തകര്‍ത്തു

  • 17th November 2020
  • 0 Comments

ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്ന് രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ‘തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു കശ്മീര്‍ നിവാസികളായ രണ്ടു തീവ്രവാദികളെയും […]

error: Protected Content !!