Kerala News

നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിലെ പണം നഷ്ടമായി

  • 6th October 2023
  • 0 Comments

കോഴിക്കോട് നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റ ശ്രീ കോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തയത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങൾ പൊളിക്കാനുള്ള ശ്രമവുമുണ്ടായി. ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകൾ നീക്കിയാണ്മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നുm മോഷണം . രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി അര ലക്ഷം രൂപയോളം നഷ്ടപെട്ടതായാണ് കണക്കാക്കുന്നത്. 3 മാസത്തിലധികമായ തുറക്കാത്ത ഭണ്ഡാരത്തിൽ നിന്നാണ് പണം നഷ്ടമായത് . ഇന്ന് രാവിലെ […]

Local

കല്ലടം കയത്തിൽ ശ്രീ ഭഗവതി കാവിൽ പ്രതിഷ്ഠാ മഹോൽസവം

  • 17th September 2023
  • 0 Comments

കല്ലടം കയത്തിൽ ശ്രീ ഭഗവതി കാവിൽ പ്രതിഷ്ഠാ മഹോൽസവംകുന്ദമംഗലം : പയിമ്പ്ര കല്ലടം കയത്തിൽ ശ്രീ ഭഗവതി ക്കാവിൽ പ്രതിഷ്ഠാ മഹോൽസവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.തന്ത്രി ഭാസ്ക്കരൻ കുരുവട്ടൂർ മുഖ്യ കാർമ്മികത്വം വഹിച്ചു.കാവ് കാരണവർ വേലായുധൻ, അനിൽകുമാർ ,ഷൈജു, ഷിജു, നിഖിൽ, വിബീഷ് നേതൃത്വം നൽകി.

National News

തെലങ്കാനയിൽ തീർഥാടനയാത്രയ്ക്കിടെ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

  • 7th April 2023
  • 0 Comments

തെലങ്കാനയിലെ തീർത്ഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. വർഷം തോറും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനിടെയാണ് അപകടമുണ്ടായത്. ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകൾ വീഴുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വനപട്‍ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപർതി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

International News

ഓസ്‌ട്രേലിയയിൽ ക്ഷേത്രത്തിന്റെ ചുവരുകൾ വികൃതമാക്കി; ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

  • 4th March 2023
  • 0 Comments

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ ക്ഷേത്രത്തിന്റെ ചുമരുകൾ വികൃതമാക്കി സാമൂഹിക വിരുദ്ധർ. ഇന്ന് രാവിലെ പ്രാർത്ഥനക്കെത്തിയ വിശ്വാസികളാണ് സംഭവം കണ്ടത്. രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ ചുമരുകളാണ് നാശമാക്കിയത്.ഖാലിസ്ഥാൻ അനുകൂലികളാണ് ഇതിന് പുറകിലെന്ന് ദ ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു മെൽബണിലെ ഹിന്ദു ക്ഷേത്രങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ കേട്ടിരുന്നു. എന്നാൽ ഈ അവസ്ഥ കൺമുന്നിൽ നേരിടുന്നത് വളരെ വേദനാജനകമാണ്”. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രമേഷ് കുമാർ പറഞ്ഞതായി ദി […]

Kerala News

ഉത്സവത്തിന് തിടമ്പേറ്റി റോബോർട്ട് ആന; കേരളത്തിൽ ആദ്യം

  • 27th February 2023
  • 0 Comments

കേരളത്തിൽ ആദ്യമായി ഉത്സവത്തിന് തിടമ്പേറ്റി ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി എത്തിയ ഇരിഞ്ഞാടപള്ളി രാമൻ്റെ അരങ്ങേറ്റം കൂടി നിന്നവർക്ക് കൗതുക കാഴ്ചയായി. നാല് പേർ ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി ആനപ്പുറത്തേറി. കൂടെ പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി മാറുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ നടക്കിരുത്തി തിടമ്പ് നൽകുന്നത്. പെറ്റ ഇന്ത്യ എന്ന സംഘടന സമർപ്പിച്ച ആനക്ക് 11 അടി […]

National News

ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൂടേ;സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന് എന്ന് കോടതി

  • 27th January 2023
  • 0 Comments

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്‍റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്‍റെ അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീലീൽ നൽകിയത്. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് […]

Local News

ഗോവിന്ദ പുരത്ത് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

  • 8th October 2022
  • 0 Comments

ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട് 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.പുലർച്ചെ 3:34 ന് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം […]

National News

രാജസ്ഥാനില്‍ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

  • 8th August 2022
  • 0 Comments

രാജസ്ഥാനിലെ സികാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു.പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദർശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്ക് മാസപൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. മരണപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്. പരിക്കേറ്റവരെ ജയ്പുരിലെ ആശുപത്രികളിലേക്ക് മാറ്റി.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ദുഃഖം രേഖപ്പെടുത്തി.ക്ഷേത്രത്തിന്റെ വാതിൽ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഗേറ്റുകൾ തുറന്ന് ആളുകൾ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഉടൻ ഒരു സ്ത്രീ […]

Kerala News

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച;ദ്വാരപാലക ശില്പങ്ങള്‍ നനയുന്നു സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും

  • 26th July 2022
  • 0 Comments

ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി.വെള്ളം കഴുക്കോലിലൂടെ ദ്വാരക പാലക ശില്‍പങ്ങളിൽ പതിക്കുന്നത് കണ്ടതോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിൽ ആകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചു.

National News

ആരും പട്ടിണി കിടക്കരുത്; ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി അശ്വതാമ്മ

  • 29th April 2022
  • 0 Comments

ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജ രാജേശ്വരി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി എൺപതുകാരിയായ അശ്വതാമ്മ. ഇതേ ക്ഷേത്രത്തിൽ അന്നദാന ചടങ്ങിൽ ഭിക്ഷ യാചിച്ച് ലഭിച്ച തുകയാണ് സംഭാവന നൽകിയത്. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിക്കോട് സ്വദേശിയായ അശ്വതാമ്മ 18 വർഷക്കാലമായി ഉത്സവ സമയങ്ങളിൽ ഭിക്ഷ യാചിച്ച് വരുകയാണ്. ഇതിന് മുൻപും വിവിധ ക്ഷേത്രങ്ങളിലേക്ക് ആറ് ലക്ഷം രൂപയോളം സംഭാവന നൽകിയിട്ടുണ്ട്. കടുത്ത അയ്യപ്പ ഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം […]

error: Protected Content !!