ടീം ഇന്ത്യ ജന്മനാട്ടില്; ഉജ്ജ്വല വരവേല്‍പ്പ്
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടില് മടങ്ങിയെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്.രാവിലെ ആറ് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു. രാവിലെ ടീമിനെ പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരിക്കും. വൈകീട്ട് മുംബൈയില്‍ തുറന്ന ബസില്‍ ഒരു കിലോമീറ്ററോളം ടീമിന്റെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ക്യാപ്റ്റന്‍ […]