രത്തന്‍ ടാറ്റ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്; അനുശോചിച്ച് പ്രമുഖര്‍; വിടവാങ്ങിയത് സാധാരണക്കാരന്റെ സ്വപ്‌നത്തിനൊപ്പം നിന്ന വ്യവസായി
ഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് നടക്കും.മുംബൈയിലെ NCPA യില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദര്‍ശനം നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വെര്‍ലിയിലെ പൊതുശ്മാശനത്തിലാണ് സംസ്‌കാരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. രത്തന്‍ടാറ്റയുടെ കുടുംബത്തെ അനുശോചനം […]


