National

തിരുവണ്ണാമല ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

  • 2nd December 2024
  • 0 Comments

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാര്‍ എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ്. തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ […]

National

കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ

  • 20th June 2024
  • 0 Comments

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ അടിയന്തരമായി നല്‍കും. മരിച്ചവരുടെ എണ്ണം 35 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേര്‍ ചികിത്സയിലാണ്. കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ […]

National News

ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി;ആറ് മരണം

  • 6th September 2023
  • 0 Comments

തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെൺകുട്ടിയടക്കം ആറുപേ‍ർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജൻ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് അമിതവേ​ഗതയിൽ വന്ന വാൻ ഇടിച്ചുകയറുകയായിരുന്നു. സെൽവരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആർ. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. അറുമുഖന്റെ മകൻ […]

National News

നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടു; വിദ്യാർത്ഥിയും പിതാവും മണിക്കൂറുകളുടെ ഇടവേളയിൽ ജീവനൊടുക്കി

  • 14th August 2023
  • 0 Comments

നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി.ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് തൊട്ടടുത്തുള്ള കുറിഞ്ഞി സ്വദേശി പത്തൊമ്പതുകാരനായ എസ്.ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥി ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്ന പിതാവ് പി. ശെല്‍വകുമാര്‍ മകന്റെ വിയോഗത്തെ തുടര്‍ന്നു കടുത്ത മാനസികവിഷമത്തിലായിരുന്നു.നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച രാത്രി വീടിനുള്ളില്‍ […]

Local News

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ടു ​ഗുണ്ടകള്‍ കൊല്ലപ്പെട്ടു

  • 1st August 2023
  • 0 Comments

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ​ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരണമൂട്ടിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗുണ്ടകൾ സഞ്ചരിച്ച വാഹനം അമിത വേ​ഗത്തിൽ എത്തി പൊലീസ് വാഹ​നത്തിൽ ഇ‌ടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ട‌ലുണ്ടായതെന്നാണ് റിപ്പോർട്ട്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നാല് പൊലീസുകാരെ അക്രമിക്കാൻ തുടങ്ങിയെന്ന് […]

Kerala News

വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടി;യുവതിക്ക് ദാരുണാന്ത്യം

  • 18th July 2023
  • 0 Comments

മകന്റെ കോളേജ് ഫീസ് അടക്കാൻ പണത്തിനായി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം. വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കിയാണ് പാപ്പാത്തി എന്ന സ്ത്രീ ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്.തമിഴ് നാട്ടിലെ സേലത്ത് ജൂണ്‍ 28നാണ് ദാരുണ സംഭവം നടന്നത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനായി പാപ്പാത്തി അറ്റകൈ പ്രയോഗം നടത്തിയത്. ഇതേ ദിവസം തന്നെ നേരത്തെ ഒരു ബൈക്കിന് മുന്നില്‍ […]

National News

തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

  • 17th July 2023
  • 0 Comments

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) റെയ്ഡ്. രാവിലെ ഏഴു മണിയോടെയാണ് മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടിൽ റൈഡ് ആരംഭിച്ചത്.മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം.ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്താണ് റെയ്ഡിന് കാരണം എന്നത് വ്യക്തമല്ല. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് വീണ്ടും ഒരു മന്ത്രിയുടെ വീട്ടിൽ കൂടി ഇ.ഡി.യുടെ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ […]

National News

വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപണം; തമിഴ് നാട്ടിൽ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

  • 17th June 2023
  • 0 Comments

തമിഴ് നാട്ടിൽ ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയാണു അറസ്റ്റിലായത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ച് സിപിഐഎം മധുര എംപി വെങ്കടേശ്വൻ, സിപിഐഎം കൗൺസിലർ വിശ്വനാഥൻ എന്നിവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സൂര്യ ട്വീറ്റ് ചെയ്യുകയായിരുന്നു.തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതാണെന്നും എന്നിട്ടും അദ്ദേഹത്തിനു ആ പണി ചെയ്യേണ്ടി വന്നതായും തുടർന്നു അലർജിബാധിച്ച് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ആരോപണം. വിഷയത്തിൽ […]

National

‘തുനിവ്’ സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തമിഴ്നാട്ടിൽ ബാങ്ക് കവർച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റിൽ

  • 5th February 2023
  • 0 Comments

തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ യുവാവിനെ ഒരു വൃദ്ധൻ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയോധികൻ പ്രതിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പോളിടെക്‌നിക് വിദ്യാർത്ഥി സുരേഷ് ആണ് അറസ്റ്റിലായത്. അജിത് കുമാർ നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു മോഷണ ശ്രമം. ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയിൽ ബുർഖയും മുഖംമൂടിയും […]

Kerala News

തമിഴ്നാട് നിയമസഭയിൽ നാടകീയത;നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയിൽനിന്ന് ഗവർണർ ഇറങ്ങിപ്പോയി

  • 9th January 2023
  • 0 Comments

തമിഴ്നാട് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ ബഹളം. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി. സംസ്ഥാനത്തിന് കൂടുതൽ യോജിക്കുക ‘തമിഴകം’ എന്ന പേരാണ് എന്ന ഗവർണറുടെ പരാമർശത്തിലാണ് പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള കക്ഷികളുടെ അംഗങ്ങൾ ആണ് ഇറങ്ങിപ്പോയത്. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടർന്നു. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ […]

error: Protected Content !!